മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ജസീല പര്‍വീന്‍. പരമ്പരകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും താരം ശ്രദ്ധേയമായി മാറി. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ജസീല മനസ് തുറന്നത്.

ജസീലയുടെ വാക്കുകള്‍ ഇങ്ങനെ…’

പരസ്യ ചിത്രം അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായത്. വൈകുന്നേരമായിരുന്നു ബെംഗളൂരുവില്‍ നിന്ന് എത്തിയത്. എന്നോടൊപ്പം കോഡിനേറ്ററിന്റെ സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് സുഹൃത്തും ബെംഗളൂരുവില്‍ നിന്ന് കൂടെ വരുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞത്.

ഇയാള്‍ തന്നോട് ഒരു രാത്രി കഴിയാന്‍പറ്റുമോ എന്ന് ചോദിച്ചു. ഇത് കേട്ടയുടനെ കോഡിനേറ്ററെ വിളിച്ച് ഇക്കാര്യം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിന്തുണയ്ക്കുന്ന താരത്തിലുള്ള സമീപനമായിരുന്നു. ഒരു രാത്രിയല്ലേ അയാളോടൊപ്പം കഴിയുവെന്ന് പറഞ്ഞു. എത്ര പൈസ വരെ തരുമെന്നെക്കെ ചോദിച്ചതായും ജസീല പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഞെട്ടലോടെ കേട്ടിരിക്കുകയായിരുന്നു എംജി ശ്രീകുമാര്‍.

തേനും വരമ്പും എന്ന പരമ്പരയിലൂടെയാണ് ജസീല മലയാള ടെലിവിഷന്‍ രംഗത്തെത്തുന്നത്. പിന്നീട് സുമംഗലി ഭവ, മിസിസ് ഹിറ്റലര്‍ എന്നീ പരമ്പരകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജസീല. മാത്രമല്ല ഫിറ്റ്‌നസിലും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. പലപ്പോഴും വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി സോഷ്യല്‍ മീഡയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.