ഭർത്താവിന് തന്നേക്കാൾ ഇഷ്ടം കുഞ്ഞിനോട്, അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണില്‍ 21 കാരിയായ യുവതിയാണ് ഈ ക്രൂരത ചെയ്തത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഭർത്താവ് മാലിന്യം കളയാൻ പോയ സമയത്താണ് യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. ഭാര്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നത് കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് പെൺകുഞ്ഞിന്റെ മൃതദേഹം കാണുന്നത്. മകൻ പുറത്തുപോയ സമയത്ത് മരുമകൾ അടുക്കളയിൽ നിന്നും കത്തിയെടുക്കുന്നത് കണ്ടതായി ഭർത്താവിന്റെ അമ്മയുടെ പൊലീസിനെ അറിയിച്ചു.

മകൻ സ്വന്തം കുഞ്ഞിനോട് വാത്സല്യം കാണിക്കുന്നതിൽ മരുമകൾക്ക് അസൂയയായിരുന്നുവെന്നും ഇവർ പറയുന്നു. താൻ കുഞ്ഞിനെ സ്നേഹിക്കുന്നതിലും മരുമകൾക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്ന് ഈ അമ്മ പറയുന്നു. അടുക്കളയിലെ സിങ്കിൽ നിന്നാണ് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയത്. അതിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മാര്‍ച്ച്‌ മൂന്നിന് ഈ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് ജന്മമേകിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുക്കുകയും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.