ന്യൂസ് ഡെസ്ക് മലയാളം യുകെ
ബർമിംഗ്ഹാമിലെ ഡെഡ്‌ലിയില്‍ താമസിക്കുന്ന എവിന്‍ ജോസഫിന്റെ ഭാര്യ ജെനി ജോര്‍ജ്ജ് (35) നിര്യാതയായി. ക്യാൻസര്‍ ബാധിതയായിരുന്നു. അടുത്ത കാലത്താണ് ജെനിയ്ക്ക് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം. അഞ്ചു വയസുകാരി നിവ ഏക മകളാണ്.
കുട്ടനാട് വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകയിലെ പുലിക്കൂട്ടില്‍ കുടുംബാംഗമാണ് ജെനിയുടെ ഭർത്താവ് എവിന്‍. മാല സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ക്‌നാനായ കാത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോര്‍ജ്ജ് കുരുട്ടു പറമ്പിലിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകളാണ് ജെനി.
ജെനി ജോര്‍ജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply