ലണ്ടനില്‍ കൊല്ലപ്പെട്ട യുകെ മലയാളി ജെറാള്‍ഡ് നെറ്റോയുടെ സംസ്കാരം ഏപ്രിൽ 19 നു നടക്കും. സൗത്തുൾ ഹോര്‍ടസ് സെമിട്രിയില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണു സംസ്കാരം. രാവിലെ 8.30 മുതല്‍ 10.30 വരെ സൗത്തുൾ ബീച്ച്ക്രോഫ്റ്റ് ഏവിലുള്ള വീട്ടില്‍ ശുശ്രൂഷകൾ നടക്കും. 11 മണിക്കു സെന്റ് ആൻസൽംസ് ചര്‍ച്ചിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കുമായി മൃതദേഹം എത്തിക്കും. ഒരുമണിക്ക് സംസ്കാരം. രണ്ടുമണി മുതല്‍ ചര്‍ച്ച് ഹാളില്‍ റീഫ്രഷ്മെന്റും ഒരുക്കിയിട്ടുണ്ട്.
മാർച്ച് 18 നു സൗത്താളിന് സമീപം ഹാന്‍വെല്ലിൽ ഉക്സ്ബ്രിഡ്ജ് റോഡില്‍ വെച്ചാണു ജെറാള്‍ഡ് നെറ്റോ ആക്രമിക്കപ്പെട്ടത്. തദ്ദേശീയരായ യുവാക്കളായിരുന്നു ആക്രമണത്തിനു പിന്നിൽ. റോഡരികില്‍ മര്‍ദനമേറ്റ നിലയിലാണു ജെറാള്‍ഡിനെ കണ്ടെത്തിയത്. പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിൽ ആഴത്തില്‍ മുറിവേറ്റിരുന്നു.
സംഭവത്തിൽ പതിനാറു വയസ്സുള്ള രണ്ടുപേരെയും ഒരു ഇരുപതുകാരനെയും മെട്രോപൊളിറ്റന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരു പതിനാറുകാരൻ ഇപ്പോഴും റിമാൻഡിലാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാൾഡ്. ജെറാള്‍ഡിന്റെ മാതാപിതാക്കൾ ഉൾപ്പടെയുള്ള കുടുംബം വർഷങ്ങളായി ലണ്ടനിലാണ്. ഭാര്യ: ലിജിൻ ജെറാൾഡ് നെറ്റോ(ലത). മക്കൾ: ജെനിഫർ ജെറാൾഡ് നെറ്റോ, സ്റ്റെഫാൻ ജെറാൾഡ് നെറ്റോ. മാതാവ് മേരി നെറ്റോ
Leave a Reply