മുൻ ജി എം എ സെക്രട്ടറി ജിൽസ് പോളിന്റെ പിതാവ് നിര്യാതനായി

മുൻ ജി എം എ സെക്രട്ടറി ജിൽസ് പോളിന്റെ പിതാവ് നിര്യാതനായി
February 02 19:59 2020 Print This Article

സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയായിരുന്ന ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസ് ( 84 ) നാട്ടിൽ വച്ച് നിര്യാതനായി . വാർദ്ധക്യ സഹജമായ രോഗത്താൽ ഇന്ന് ഉച്ചയ്‍ക്കായിരുന്നു അന്ത്യം . പിതാവിന്റെ രോഗവിവരമറിഞ്ഞ  ജിൽസ് പോൾ ഇന്നലെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചിരുന്നു . പരേതന്റെ ശവസംസ്കാരം ബുധനാഴ്ച്ച കണ്ണൂർ കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ച് നടത്തപ്പെടും. പിതാവിന്റെ ശവസംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി മരുമകൾ ബീന ജിൽസ് നാളെ രാവിലെ നാട്ടിലേയ്ക്ക് തിരിക്കും. ഭാര്യ : മറിയാമ്മ . മക്കൾ : ലില്ലിക്കുട്ടി , എൽസിറ്റ് , ജോസ് , ഷാർലെറ്റ് , റോസിറ്റ് .

ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസിന്റെ നിര്യാണത്തിൽ ജി എം എ കമ്മിറ്റി അനുശോചനം അറിയിച്ചു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles