23,500ൽ അധികം തൊഴിലാളികളുള്ള ഇരുമ്പ് നിർമാണക്കമ്പനിയായ ജിൻഗിയെക്ക് ഏകദേശം 4.4 ബില്യൺ ആസ്തിയുണ്ട്. എൺപതിലധികം രാജ്യങ്ങളിൽ എക്സ്പോർട്ട് ഉള്ള കമ്പനി ബ്രിട്ടൻ സ്റ്റീലിന്റെ തലവര മാറ്റാൻ ഒരുങ്ങുകയാണ്. നാലായിരത്തിലധികം തൊഴിലാളികളാണ് സ്‌ക്യൂന്ത്രോപിലും ടീ സൈഡിലും ആയി ബ്രിട്ടീഷ് കമ്പനിക്കുള്ളത്. കഴിഞ്ഞ കുറെ നാളുകളായി തകർച്ച നേരിടുന്ന കമ്പനി കഴിഞ്ഞ മേയ് മുതൽ സർക്കാരാണ് ഏറ്റെടുത്തു നടത്തുന്നത്.

ജിൻഗിയെ ഗ്രൂപ്പ് ചെയർമാൻ ആയ ലീ ഗാൻപോ പറയുന്നു വരുന്ന ഒരു ദശാബ്ദ കാലത്തേക്ക് 1.2 ബില്യൺ പൗണ്ട് ചെലവഴിച്ച് കമ്പനിയുടെ പരിസ്ഥിതി പ്രകടനവും എഫിഷ്യൻസിയും വർധിപ്പിക്കാനും, മെഷീനറി എക്സ്പോർട്ട് എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കാനും അതുവഴി ആഗോള വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിത ഊർജസ്വലവും ആക്കാനും ആണ് കമ്പനിയുടെ തീരുമാനം. കഴിവിന്റെ പരമാവധി തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ നൽകും.പുതിയ വിപണികളുടെയും ഉൽപന്നങ്ങളുടെയും ഒരു മാനം ഇത് ബ്രിട്ടന് തുറന്ന് നൽകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാണിജ്യ മന്ത്രിയായ ആൻഡ്രിയ ലിഡ്സൺ ജിൻഗിയെ ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലുള്ള തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടില്ല എന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ ഉറപ്പു നൽകി. രാജ്യത്തിന്റെ മൂന്നിലൊന്ന് സ്റ്റീൽ ഉത്പാദനം ഇനി കമ്പനിയുടെ കൈവശം ആകും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്കും ഭദ്രതക്കും ലയനം സഹായകമാകുമെന്നാണ് കരുതുന്നത്.

ലയനവും മറ്റു നടപടികളും കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാതെ സുഗമമായി മുന്നോട്ടു കൊണ്ടുപോകും എന്നും ചൈനീസ് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. വിലകുറഞ്ഞ ചൈനീസ് സ്റ്റീൽ മുൻപ് ബ്രിട്ടന്റെ സ്റ്റീൽ എക്സ്പോർട്ടിങ്ങിന് തടസ്സമായിരുന്നു എന്നാൽ ഇനി ആ പ്രശ്നം നേരിടേണ്ടി വരില്ല എന്നും ആഗോള കമ്പോളത്തിൽ മികച്ച രീതിയിൽ മത്സരിക്കാൻ കഴിയുമെന്നും ജിൻഗിയെകമ്പനി അധികൃതർ പറഞ്ഞു.