കഞ്ചാവ് വലിക്കുന്നവരെ ആവശ്യമുണ്ട്. ‘കഞ്ചാവ് സ്‌മോക്കേഴ്‌സ്’ ആണോ നിങ്ങൾ…? ആണെങ്കിൽ ഒരു കമ്പനി പ്രൊഫഷണൽ സ്‌മോക്കേഴ്‌സിനെ തേടുകയാണ്. ഈ വിചിത്ര ജോലിയ്ക്ക് നല്ല ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പരസ്യം അനുസരിച്ച് കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്. പ്രതിഫലമായി പ്രതിവർഷം 88 ലക്ഷം രൂപ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ജർമ്മനിയിൽ നിന്നുള്ള കന്നാമെഡിക്കൽ കമ്പനിയാണ് പ്രൊഫഷണൽ കഞ്ചാവ് സ്‌മോക്കേഴ്‌സിനെ തേടുന്നത്. പ്രൊഫഷണലായി കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കാൻ കഴിയുന്ന ജീവനക്കാരെയാണ് ഇവർക്കാവശ്യം. കന്നാമെഡിക്കൽ കഞ്ചാവ് ഒരു മരുന്നായി വിൽക്കുന്ന കമ്പനിയാണ്. തങ്ങളുടെ ഉത്പന്നത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയാണ് വേണ്ടത്.
ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, മാസിഡോണിയ, ഡെൻമാർക്ക് എന്നീ സോഴ്സിംഗ് രാജ്യങ്ങളിലെ ഉത്പന്നം മോണിറ്ററിംഗ് ചെയ്യുകയാണ് വേണ്ടത്. കൂടാതെ ജർമ്മനിയിൽ വിതരണം ചെയ്യുന്ന ഉത്പന്നത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്ന് കമ്പനിയുടെ സിഇഒ ഡേവിഡ് ഹെൻ പറഞ്ഞു.
ജോലിയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി കഞ്ചാവ് വലിക്കുന്ന ആൾ ആയിരിക്കണം. കൂടാതെ ജർമ്മനിയിൽ നിയമപരമായി കഞ്ചാവ് വലിക്കുന്നതിനുള്ള ലൈസൻസും അദ്ദേഹത്തിന് ഉണ്ടായിരിക്കണം. നിലവിൽ ഒട്ടേറെ പേരാണ് ഇതിനോടകം ഈ ജോലിയ്ക്കായി അപേക്ഷിച്ചിരിക്കുന്നത്.
ജർമ്മനിയിൽ കഴിഞ്ഞ വർഷമാണ് കഞ്ചാവ് വലിക്കുന്നതിന് നിയമപരമായ അംഗീകാരം ലഭിച്ചത്. എന്നാൽ ഇത് ചികിത്സയ്ക്കായി മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 30 ഗ്രാം വരെ കഞ്ചാവ് സൂക്ഷിക്കുന്നത് ക്രിമിനൽ വിഭാഗത്തിൽ പെട്ടതല്ല. എന്നാൽ ഇതിൽ കൂടുതലായി പിടികൂടിയാൽ നടപടിയെടുക്കാം. കൂടാതെ കഞ്ചാവ് ഉപയോഗം മുതിർന്നവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ.
Leave a Reply