ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിൽ അയവ് കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങൾ തുടരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എത്രയും പെട്ടെന്ന് സംഘർഷം അവസാനിക്കും എന്നാണ് കരുതുന്നത് എന്നും ജോ ബൈഡൻ വ്യക്തമാക്കി. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

”നെതന്യാഹുവുമായി സംസാരിച്ചു. അധികം വൈകാതെ ഇതെല്ലാം അവസാനിക്കും എന്നാണ് എന്റെ പ്രതീക്ഷ. എന്നാൽ തങ്ങളുടെ പ്രദേശത്തേക്ക് നൂറുകണക്കിന് മിസൈലുകൾ വരുമ്പോൾ പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും ഇസ്രായേലിനുണ്ട്”- ബൈഡൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയിലെ ബ്രിഗേഡ് കമാന്‍ഡര്‍ ബാസിം ഇസയും മിസൈല്‍ ടെക്നോളജി തലവന്‍ ജോമ തഹ്‌ലയും കൊല്ലപ്പെട്ടു. പലസ്തീനില്‍ ഇതുവരെ പതിനാല് കുട്ടികളുള്‍പ്പടെ 67 പേരും ഇസ്രയേലില്‍ 7 പേരും കൊല്ലപ്പെട്ടു. 2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് ബാസിം ഇസ്സ. സൈബര്‍ വിഭാഗം മേധാവി കൂടിയാണ് ഇസയ്ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്‌ല. ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്‌സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണണം.

ഗാസയിലെ ഹമാസ് ഭരണത്തിന്‍റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്‌സ്. ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹമാസിന്‍റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടെല്‍ അവീവ്, അഷ്കലോണ്‍, ലോട് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഹമാസിന്‍റെ റോക്കറ്റ് ആക്രമണം. സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ ഇസ്രയേല്‍ പലസ്തീന്‍ അതിര്‍ത്തി നഗരങ്ങളില്‍ ജനങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടുകയാണ്. ഇസ്രയേല്‍ അധിനിവേശ നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു.