സെന്റ് തോമസ് മോർ ചർച്ച് ചെൽട്ടൻഹാം കാതോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ മിഷൻ മധ്യസ്ഥരായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷം സെപ്റ്റംബർ 24 ഞായറാഴ്ച സെന്റ് തോമസ് മോർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
അന്നേ ദിവസം ഉച്ചകഴിഞ്ഞു 2.30 ന് ഇടവക വികാരി റെവ. ഫാദർ ജിബിൻ വാമറ്റത്തിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറ്റും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന റെവ. ഫാദർ. ജോബി വെള്ളപ്ലാക്കൽ സി.എസ്.ടി യുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. തിരുന്നാൾ കുർബാനയ്ക്ക് ശേഷം ലദീഞ്ഞു തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തി നിർഭരമായ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം,സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

വിവിധ കലാപരിപാടികൾ തിരുന്നാൾ ആഘോഷങ്ങൾ വർണ്ണശബളമാക്കും. തിരുന്നാൾ ദിവസം കഴുന്ന് എഴുന്നള്ളിക്കുന്നതിനും, അടിമ വക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാൾ ഭക്തി സാന്ദ്രവും മനോഹരവും ആക്കി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും അനുഗ്രഹങ്ങൾ നേടുവാനും ആഘോഷങ്ങളുടെ ഭാഗമാകുവാനും. ഇടവക വികാരി ഫാദർ ജിബിൻ വാമറ്റത്തിൽ ഏവരെയും ഭക്തിയാദരപൂർവ്വം ക്ഷണിക്കുന്നു. തിരുന്നാളിന്റെ സുഖമമായ നടത്തിപ്പിനായി ജിമ്മി പൂവാട്ടിൽ, ജോജി കുരിയൻ, ജിജു ജോൺ, ജോൺസൻ ജോൺ,റാണി വർഗീസ്, മോളി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.