കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടി അംബി റാവുവിന് സഹായഹസ്തവുമായി നടൻ ജോജു ജോർജ്. നടിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ താരം അത്യാവശ്യ സഹായങ്ങൾക്കായി ഒരുലക്ഷം രൂപ അക്കൗണ്ടിലേയ്ക്ക് ഇടാമെന്ന് ഉറപ്പും നൽകി.
സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്.
ഫെഫ്കയും സിനിമാ താരങ്ങളും സഹായങ്ങൾ നടിക്ക് നൽകി വരുന്നുണ്ട് . ഇതിനിടെ ഇവരുടെ ചികിത്സ ചെലവുകൾ കണ്ടെത്തുന്നതിന് തൃശ്ശൂരിൽ നിന്നുള്ള ഒരു സൗഹൃദ കൂട്ടായ്മയും കൈകോർത്തിരുന്നു. സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങളുടെ കൂട്ടായ്മയാണിത്.
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് പരിചിതമായ നടിയാണ് അംബിക. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു.











Leave a Reply