ഇന്ന് രാവിലെ തെലങ്കാനയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദാമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിന് മുന്നിൽ വിതുമ്പി മക്കൾ. അച്ഛന്റെ മൃതദേഹം കണ്ടശേഷം കണ്ണീരടക്കി വിതുമ്പലോടെ മടങ്ങുന്ന ജൂനിയർ എൻടിആറിന്റെയും നന്ദമുരി കല്യാണ്‍ റാമിന്റെയും ദൃശ്യങ്ങൾ കണ്ണീർ നോവാകുന്നു. ആശ്വാസവാക്കുകളുമായി സോഷ്യൽ ലോകവും ഇവർക്ക് ഒപ്പമുണ്ട്.

തെലങ്കാനയിലെ നൽഗൊണ്ടയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്.

‘എന്റെ പിറന്നാളിന് ഇക്കുറി പൂച്ചെണ്ടുകളും പുഷ്പഹാരവും ആഘോഷങ്ങളും വേണ്ട, അതിനായി മാറ്റിവെച്ച പണം പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന് നൽകൂ, ഒപ്പം ആന്ധ്രയിലെ മഴക്കെടുതിയിൽ വലയുന്ന മേഖലകൾക്കും സഹായം എത്തിക്കൂ…’ വിങ്ങലായി നന്ദമുരി ഹരികൃഷ്ണ ആരാധകർക്ക് അവസാനമായി എഴുതിയ ഈ കത്ത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തിന്റെ 62–ാം പിറന്നാൾ. ആരാധകർ പിറന്നാൾ ആഘോഷമാക്കാനുള്ള ആലോചനയിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിൽ പ്രിയതാരം ഇന്ന് രാവിലെ മരിച്ചത്.

ഇതിന് പിന്നാലെയാണ് പിറന്നാളാഘോഷം വേണ്ട എന്ന ആഹ്വാനവുമായി നന്ദമുരി ഹരികൃഷ്ണ ആരാധകർക്ക് സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിന്റെ പകർപ്പാണ് സോഷ്യൽമിഡിയയിൽ വൈറലാകുന്നത്. തെലുങ്ക് രാഷ്ട്രീയ സിനിമ മേഖലകളിൽ സജീവമായ നന്ദമുരി ഹരികൃഷ്ണയുടെ മരണത്തിന്റെ ഞെട്ടലിലാണ് തെലുങ്കാന മുഴുവന്‍.

nandamuri-letter

വാഹനാപകടത്തിൽ മരിച്ച ഹരികൃഷ്ണ എന്നും ആരാധകരുമായി ഊഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സിനിമാതാരവും രാഷ്ട്രീയ നേതാവുമായിരുന്ന അദ്ദേഹം ഒരു ആരാധകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവേ ഡ്രൈവ് ചെയ്തിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ