ഫ്‌ളോറിഡ: കോലത്ത് മരുതിമൂട്ടില്‍ എം.എസ്. ജയിംസിന്റെയും ഉഷയുടെയും മകള്‍ ജൂബി ആന്‍ ജയിംസ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. ജൂബി ഉപരി പഠനത്തിനും ജോലിക്കുമായാണ് അമേരിക്കയില്‍ എത്തിയത്. ഫ്‌ളോറിഡയിലെ ടാമ്പാ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പരേത എം.എസ്. ജയിംസിന്റെയും ഉഷയുടെയും ഒരേ ഒരു മകളാണ്.
പനി ബാധിച്ചു ചികിത്സയിൽ ആയിരുന്ന ജൂബി അല്പം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് താമസസ്ഥലത്തു വിശ്രമിച്ചിരിക്കെയാണ് ഫ്‌ളോറിഡയിലെ ടാമ്പയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്ന് വരേണ്ടിവന്നത്. ടാമ്പയിൽ എത്തിയപ്പോൾ പനി വഷളാവുകയും പിന്നീടുള്ള പരിശോധനയിൽ ന്യൂമോണിയ ബാധിതയുമാണ് എന്ന് അറിയുന്നത്. ഇതിനോടകം ആരോഗ്യ നില വഷളാവുകയും, ആന്തരിയാവയവങ്ങളുടെ പ്രവർത്തനം തസ്സപ്പെടുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ് ആയിരുന്നു.
പരേതക്ക് നാളെ സെപ്റ്റബര്‍ 28 തിങ്കളാഴ്ച വൈകിട്ട് 5 ന് (പ്രാദേശിക സമയം) ഫ്‌ലോറിഡ സെന്റ് മാര്‍ക്ക് മാര്‍ത്തോമാ പള്ളി വികാരി റവ.സ്‌കറിയാ മാത്യൂവിന്റെ കര്‍മികത്വത്തില്‍ പ്രാർത്ഥനയും പൊതു ദർശനവും നടത്തപ്പെടും. ഈ ആഴ്ച്ച അവസാനത്തോടെ സ്‌പെഷ്യൽ വിമാനത്തിൽ മൃതുദേഹം ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യത്തെ വിവരം എന്നാൽ പിന്നീട് തീരുമാനം മാറ്റി അമേരിക്കയിലെ ഫ്ലോറിഡയിൽ ക്രിമേറ്റീവ് ചെയ് തതിന് ശേഷം നാട്ടിലേക്കെത്തിക്കുമെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം . വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ സ്ഥിരമാസമാക്കിയിരിക്കുന്ന പ്രവാസി മലയാളികളാണ് മാതാപിതാക്കൾ.
ജയിംസിന്റെ സഹോദരങ്ങള്‍ പൊന്നമ്മ മത്തായി, സാറാമ്മ എബ്രഹാം, കൊച്ചുമോള്‍ ജോര്‍ജ്, പരേതരായ എം.എസ്. വര്‍ഗ്ഗീസ്, അലക്‌സാണ്ടര്‍, മാത്യൂ, എബ്രഹാം , പരേതയായ റോസ്സമ്മ തോമസ്.
ഉഷയുടെ സഹോദരങ്ങള്‍: ഗീത സിം മാത്യുസ്, പടിപ്പുരക്കല്‍, കായങ്കുളം, ഷാജി ഫിലിപ്പ് ലൗലി, താന്നിമൂട്ടില്‍.
Leave a Reply