ചില ദേശാടനക്കിളികൾക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന മോദിക്കെതിരെ ആണെന്നായിരുന്നു െപാതുവെയുളള നീരീക്ഷണം. മോദി ദേശാടനപക്ഷിയാണെന്ന് സമൂഹമാധ്യമങ്ങളും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ചുവടുപിടിച്ച് ട്രോളുകളുമായി രംഗത്തെത്തി. എന്നാൽ ദേശാടന പക്ഷിയായ റോസി പാസ്റ്ററെപ്പറ്റി മുഖ്യമന്ത്രി വ്യക്ത വരുത്തി. സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
‘ഇത് മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ദേശാടനപ്പക്ഷിയാണ്. അവയ്ക്കു നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. എന്തൊരു ആപത്താണു വരാൻ പോകുന്നത് എന്നാണു നാം ചിന്തിക്കേണ്ടത്. വടക്കേ ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളിൽ കണ്ടുവരുന്ന റോസി പാസ്റ്റർ എന്ന പക്ഷി ഇപ്പോൾ കോട്ടയം തിരുനക്കര ഭാഗങ്ങളിൽ ധാരാളമുണ്ട്. ഈ പക്ഷികളുടെയൊക്കെ വരവ് വല്ലാത്ത മുന്നറിയിപ്പാണു നൽകുന്നത് ’.
ഗൗരവമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കേരളത്തിൽ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ഭിന്ന കാലാവസ്ഥാ പ്രദേശമായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവന കൊണ്ട് ട്രോളര്‍മാരുടെ വെട്ടിലായത് ബിജെപി നേതാവ് കെ.സുരേന്ദ്രനായിരുന്നു. നരേന്ദ്രമോദി വെറും ദേശാടന പക്ഷിയല്ലെന്നും മാനസസരസില്‍ നിന്ന് മാലാകാരത്തിലേക്ക് പറന്നുയരുന്ന അരയന്നമാണെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. പിന്നാലെ സുരേന്ദ്രനെ ട്രോളി സമൂഹമാധ്യമങ്ങൾ രംഗത്തെത്തി. മാനസസരസിൽ നിന്ന് മാലാകാരത്തിലേക്ക് തുടങ്ങിയ പ്രയോഗം അവർക്കു നന്നായി പിടിക്കുകയും ചെയ്തു. പിണറായി വിജയന്‍റെ ഈ ദേശാടനക്കിളി പരാമര്‍ശം വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഏറ്റുപിടിച്ചു പുലിവാൽ പിടിച്ചതിനെതിരെ സുരേന്ദ്രനെ വിമർശിച്ച് ബിജെപി അനുകൂലികളും രംഗത്തുണ്ട്.
Leave a Reply