സമകാലിക പശ്ചാത്തലത്തില്‍ പ്രസക്തമായ ഒരു പൊലീസ് കഥയുമായാണ് സംവിധായകന്‍ ഷെബി ചൗഘട് എത്തിയിരിക്കുന്നത്. നീതി നടപ്പാക്കേണ്ടവര്‍ വൈകാരികതകള്‍ക്ക് അടിമപ്പെടുകയോ അല്ലെങ്കില്‍ അനീതി കാട്ടിയവര്‍ക്ക് ഒപ്പം നില്‍ക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പഴി കേള്‍ക്കേണ്ട അവസ്ഥയിലെത്തുക. ആ ഓര്‍മപ്പെടുത്തലുമായാണ് കാക്കിപ്പടയുടെ ആദ്യ ടീസറെത്തിയത്.

ഇ.എം.എസിന്റെ കൊച്ചുമകന്‍ സുജിത്ത് ശങ്കര്‍ അവതരിപ്പിക്കുന്ന സീനിയര്‍ പൊലീസ് ഓഫീസര്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറിലുള്ളത്. അതില്‍ സുജിത്തിന്റെ കഥാപാത്രം പറയുന്നതിങ്ങനെയാണ്- ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’.
എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മിച്ചിരിക്കുന്നത്.

ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.