ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മോളി കണ്ണമാലി അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നു വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടൻ ബാലയെ കണ്ട് ചികിത്സയ്ക്കും വീട് ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുമായി സഹായമഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മോളിക്ക് സഹായമായി ബാല ഒരു ചെക്ക് നൽകിയ വിവരം താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ തങ്ങൾ അഭിനയിക്കുയാണെന്ന് പറഞ്ഞ് ചില ചാനലുകൾ കാര്യങ്ങൾ വളച്ചൊടിച്ചു തെറ്റായ വർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പറയുകയാണ് മോളിയും കുടുംബവും.

തന്റെ വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കാണം എന്നു പറയാൻ വേണ്ടിയാണ് താൻ ബാലയുടെ വീട്ടിൽ അന്ന് പോയതെന്ന് മോളി പറയുന്നു. ചേച്ചിക്ക് മരുന്നിനും ചിലവിനുമായിട്ട് ഒരു പതിനായിരം രൂപ തരാമെന്നു പറഞ്ഞു ഒരു ചെക്ക് ബാല തനിക്ക് തന്നിരുന്നു. ചെക്ക് തന്നപ്പോൾ തന്റെ വീടിന് ജപ്തി നോട്ടീസ് വന്നിട്ടുണ്ട് സഹായിക്കണം എന്നായിരുന്നു താൻ ബാലയോടെ പറഞ്ഞത്. എന്നാൽ പത്തുലക്ഷത്തിന്റെ ചെക്കാണ് ബല തനിക്ക് തന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചതെന്ന് മോളി പറയുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ആണെന്ന് പറഞ്ഞു ഫോൺ വിളിക്കുകയും ജപ്തി എന്തായി എത്ര കാശുണ്ട് അടയ്ക്കാൻ ഹോസ്പിറ്റൽ കാശ് കൊണ്ട് പോയി അടച്ചൂടെ എന്നക്കെ പറയുകയു പിന്നെ ഓരോ കാര്യാങ്ങൾ ചോദിക്കുകയും ചെയ്തു. പിനീടായിരുന്നു അവർ അത് റെക്കോർഡ് ചെയ്യുകയാണെന്നുള്ള കാര്യം അറിഞ്ഞതെന്ന് മോളിയുടെ മകൻ പറയുന്നു. നമ്മളെ ആരും സഹായിച്ചില്ലെങ്കിലും ഉപദ്രവികാത്തിരുന്നാൽ മതി. അത്രയ്ക്കും തങ്ങളെ നാണം കെടുത്തുകയാണ് ചെയ്തത്. ജപ്തി ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ അടയ്ക്കണം.ഒരിക്കൽ മമ്മൂക്ക തനിക്ക് ഓപറേഷനുള്ള തുക നൽകാമെന്ന് പറഞ്ഞു. എന്നാൽ അതും ഇതുപോലെ പതിനഞ്ചു ലക്ഷം തന്നുവെന്ന് പറഞ്ഞു തെറ്റായി വാർത്തകൾ വന്നു. ഫേമസ് ആയിട്ടുള്ള ആൾക്കാരാണ് പറയുന്നത്. പക്ഷെ സത്യാവസ്ഥ എന്താണെന്ന് നമ്മൾക്ക് മാത്രമേ അറിയുകയുള്ളൂ.

അമ്മ അഭിനയിക്കുകയാണ് കരഞ്ഞുകോണ്ട് കാശുണ്ടാക്കുകയാണെന് ആളുകൾ പറയുന്നു. ഇനി ഒരാളോടും സഹായം ചോദിക്കില്ലെന്നും ചാനലുകാരെ വീട്ടിലേക്ക് കടത്തി വിടില്ലെന്നും ബാങ്കിന്റെ ഡീറ്റെയിൽസ് തരാം എന്നിട്ട് നിങ്ങൾ തന്നെ എന്താ സംഭവിച്ചതെന്ന് നേരിട്ട് മനസിലാക്കിക്കോ അല്ലാതെ ഇതുപോലെ കമന്റ്‌ ചെയ്യരുതെന്ന് മോളി കണ്ണമാലിയും മകനും പറയുന്നു.