കിഴക്കൻ യൂറോപ്യൻ രാജ്യമായ യുക്രൈൻ വിമാനം ആയുധധാരികള്‍ റാഞ്ചി. വിമാനം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ വിദേശകാര്യ സഹമന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കാബൂളിൽ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുക്രൈൻ വിമാനമാണ് തട്ടിയെടുത്തത്. അഫ്ഗാനിൽ കുടുങ്ങിക്കിടന്ന പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനായി ഞായറാഴ്ചയാണ് കാബൂളിലേക്ക് പുറപ്പെട്ടത്.
വിമാനത്താവളത്തിൽ എത്തിയപ്പോള്‍ തന്നെ ആയുധധാരികളായ ഒരു സംഘം വിമാനത്തിൽ കടന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് യുക്രൈൻ വിദേശകാര്യ സഹമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
യുക്രൈൻ പൗരന്മാരെ ആരെയും കയറ്റാതെ മറ്റ് പല ആളുകളേയും കയറ്റി വിമാനം ഇറാനിലേക്ക് പോയി എന്നാണ് വിവരം കിട്ടിയിരിക്കുന്നത് എന്നാണ് മന്ത്രി വാര്‍ത്താ ഏജൻസിയോട് വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്നതിൽ ദുരൂഹത. അമേരിക്കയുടെ നിയന്ത്രണത്തിലാണ് കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴുള്ളത്. അതേസമയം, വിമാനം റാഞ്ചിയതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
Leave a Reply