യുകെയിൽ ഉടനീളം സ്റ്റെം സെൽ ഡോണർ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നതിൽ കൈരളി യുകെ നടത്തിയ പരിശ്രമങ്ങൾക്ക് ബ്രിട്ടീഷ്‌ പാർലമെന്റിൽ നടന്ന ചടങ്ങിൽ ആദരവ്‌. അവയവദാന വാരത്തിൽ, സീമ മൽഹോത്ര എംപി, ഡികെഎംഎസ് യുകെ, ആന്റണി നോളൻ ട്രസ്റ്റ്‌, എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്‌പ്ലാന്റ് യൂണിറ്റ്‌ എന്നിവയ്‌ക്കൊപ്പം ഉപഹാർ ചാരിറ്റിയും പാർലമെന്റിലെ അവരുടെ സന്നദ്ധപ്രവർത്തകരും ദക്ഷിണേഷ്യൻ സമൂഹത്തിൽ അവയവദാനത്തിന്റെ പ്രാധാന്യത്തെ ബഹുമാനിക്കുന്നതിനും അവബോധം വളർത്തുന്നതിനും വഹിച്ച പങ്കിനാണു കൈരളി യുകെ‌ സന്നദ്ധ പ്രവർത്തകരെ ആദരിച്ചത്‌‌.

കൈരളി യുകെ ഉപഹാറിനൊപ്പം നടത്തിയ പ്രവർത്തങ്ങൾ മൂല കോശ ദാനത്തെപ്പറ്റി അവബോധം വളർത്തുക മാത്രമല്ല, രജിസ്റ്റർ ചെയ്ത സ്റ്റെം സെൽ ദാതാക്കളിൽ ഗണ്യമായ വർദ്ധനവിന് കാരണമാവുകയും ചെയ്തു. ഉപഹാർ ഇതിനകം തന്നെ 7000 ദാതാക്കളുമായി ഒപ്പുവച്ചു. കൈരളി യുകെ ഒരു വർഷത്തിലേറെയായി ഉപഹാറിനൊപ്പം സന്നദ്ധസേവനം നടത്തുകയും യുകെയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജൻ, ജോയിൻ സെക്രട്ടറി നവീൻ ഹരികുമാർ, പ്രോഗ്രാം കോർഡിനേറ്റർ ബിജോയ് സെബാസ്റ്റ്യൻ, ബർമിങ്ങാം യൂണിറ്റ് സെക്രട്ടറി അഡ്വ ഷാഹിന മക്ദും ഷാ, സന്തോഷ് ആന്റണി പ്ലാശ്ശേരി, സെബാസ്റ്റ്യൻ ജോസഫ്, ദിവ്യ ക്ലമന്റ് എന്നിവർ കൈരളിയെ പ്രതിനിധീകരിച്ചു ചടങ്ങിൽ പങ്കെടുത്തു.

യുകെയിൽ സ്ഥിരതാമസമാക്കിയ യു പി സ്വദേശിക്ക്‌ കാൻസർ ഭേദമാക്കുവാൻ മൂല കോശ ചിക്ത്സ ഡോക്ടർമാർ നിർദ്ദേശിച്ചപ്പോൾ അനുയോജ്യരായ രോഗിയുടെ ജനിതകത്തോട്‌ ചേർച്ചയുള്ള ദാതാക്കളെ കണ്ടെത്തുവാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി യുകെയിലെ ഇന്ത്യൻ വംശജർക്കിടയിൽ നടത്തുന്ന സാമ്പിൾ ശേഖരണത്തിനു‌ കൈരളി, ഡികെഎംഎസ് യുകെ, ഉപഹാർ എന്നീ ബ്ലഡ്‌ കാൻസർ ചാരിറ്റിയുമായി കൈകോർത്തത്‌. പിന്നീട്‌ യുകെയിലെ വിവിധ ഭാഗങ്ങളിൽ സ്റ്റെം സെൽ ഡോണർ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുവാൻ കൈരളിക്ക്‌ കഴിഞ്ഞു. രക്താർബുദം, ലിംഫോമ, മറ്റ് രക്ത സംബന്ധമായ അസുഖങ്ങൾ എന്നിവയുമായി പൊരുതുന്ന രോഗികൾക്ക് സ്റ്റെം സെൽ ചിക്ത്സ ജീവൻ രക്ഷിക്കാനുള്ള പ്രക്രിയയാണ്. കൈരളി യുകെ ദേശീയ കമ്മറ്റി കഴിഞ്ഞ കാലങ്ങളിൽ ക്യമ്പെയിനുകളോട്‌ സഹകരിച്ച എല്ലാവർക്കും, ഉപഹാർ ചാരിറ്റി ട്രസ്റ്റി ഡോ. അജിമോൾ പ്രദീപിനും നന്ദി അറിയിക്കുകയും ഭാവിയിൽ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുവാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.