പോള്‍സണ്‍ ലോനപ്പന്‍
കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍, ദുരന്തബാധിതര്‍ക്ക് നേരിട്ട് സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പുകളുമായി കലാകേരളം ഗ്ലാസ് ഗോ. കേരളത്തിലിന്നുവരേ കാണപ്പെടാത്ത രീതിയില്‍ പ്രകൃതി രൗദ്രഭാവം പൂണ്ടപ്പോള്‍ കേരളക്കരയാകെ വിറപൂണ്ടു, ഉള്ളവനും, ഇല്ലാത്തവനും തുല്യനായി. നാനാജാതി മതസ്ത്ഥര്‍ ഒരേ മനസ്സോടെ, ഏകസ്വരത്തിലപേക്ഷിക്കുന്നു. ‘രക്ഷിക്കണേ’എന്ന്.
പ്രിയ സുഹൃത്തുക്കളേ, വ്യത്യസ്തതകള്‍ മറന്നു കൊണ്ട് നമ്മളായിരിക്കുന്ന കൊച്ചു കൊച്ചു സമൂഹങ്ങള്‍ ഒന്നു ചേര്‍ന്ന് നമ്മുടെ നാടിനായി, സഹോദരങ്ങള്‍ക്കായി കൈകോര്‍ക്കാം, നമുക്കാവുന്നതിലും അപ്പുറത്തു നിന്നു കൊണ്ട് സഹായിക്കേണ്ട സന്ദര്‍ഭമാണിത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും, വസ്ത്രവുമെത്തിക്കുക എന്നതാണിപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യം. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബോട്ടുകള്‍ക്കും, ജനറേറ്ററുകള്‍ക്കാവശ്യമായ ഇന്ധനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായിരിക്കും ഇപ്പോള്‍ സ്വീകരിക്കുന്ന സാമ്പത്തിക സഹായം ഞങ്ങള്‍ വിനിയോഗിക്കുക. കലാകേരളത്തിന്റെ നേതൃത്വത്തിലാരംഭിച്ച ദുരിതാശ്വാസ ഫണ്ടുശേഖരണത്തിന് ചുരുങ്ങിയ സമയം കൊണ്ട് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ചില മണിക്കൂറുകള്‍ കൊണ്ട് 2000ത്തിലധികം പൗണ്ട് സ്വരൂപിച്ചു കഴിഞ്ഞു. കലാകേരളം ഗ്ലാസഗോ വഴിയായി നാട്ടില്‍ സഹായമെത്തിക്കാന്‍ സന്മനസ്സുകാണിച്ച് ഒട്ടേറെപ്പേര്‍ ഞങ്ങളെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പത്രക്കുറിപ്പിറക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
കലാകേരളം വഴിയായി നിങ്ങളുടെ നാട്ടിലുള്ള സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ താല്പര്യപ്പെടുന്നെങ്കില്‍ കഴിയുന്നതും വേഗം കലാകേരളം ഗ്ലാസ്‌ഗോയുടെ സെക്രട്ടറി പോള്‍സണ്‍ ലോനപ്പനുമായി 07846161518 എന്ന നമ്പറിലോ, നേരിലോ ബന്ധപ്പെടുക.
പ്രകൃതി ദുരന്തത്തിലകപ്പെട്ട് വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ടു സഹായമെത്തിക്കുക വഴി നാം കൊടുക്കുന്ന ഒരോ ചില്ലിക്കാശും അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെയാണ് എത്തുക എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം കൂടി കലാകേരളം ഗ്ലാസ് ഗോ ഏറ്റെടുക്കും.
Leave a Reply