കലാഭവന്‍ മണിയുടെ സ്മരണ പുതുക്കി ചാലക്കുടി. ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകരും നിരവധി ആരാധകരും അണിനിരന്ന അനുസ്മരണ സമ്മേളനത്തില്‍ നിറഞ്ഞുനിന്നത് മണിയുടെ പാട്ടുകള്‍തന്നെ.

kalabhavan-mani-13

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മണിയുടെ വീട്ടില്‍ ഒരുക്കിയ സ്മൃതിമണ്ഡപത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാവിലെ പുഷ്പാര്‍ച്ചന നടത്തി. ചാലക്കുടി കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു.

മണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ചലച്ചിത്ര താരം ഹണി റോസ് ചാലക്കുടിയില്‍ എത്തിയിരുന്നു. കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു കൊടുക്കുന്നതിന്റെ തറക്കല്ലിടല്‍ ചടങ്ങും നടന്നു. കാസ്കോഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വീടു നിര്‍മാണം. പോട്ട സ്വദേശിനിയായ സുഷമയ്ക്കും കുടുംബത്തിനുമാണ് വീടു പണിയുന്നത്. ഫുട്ബോള്‍ താരങ്ങളായ ഐ.എം.വിജയനും ജോപോള്‍ അഞ്ചേരിയും സംയുക്തമായാണ് തറക്കലിടല്‍ കര്‍മം നടത്തിയത്.മണിയുടെ ജീവിതം ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്ന പേരില്‍ വെള്ളിത്തിരയില്‍ ഉടനെത്തും. വിനയനാണ് സിനിമ സംവിധാനം ചെയ്യുന്നത്.