ഒമ്പതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മലയാറ്റൂർ സ്വദേശിനിയായ കാടപ്പാറ കോഴിക്കാടൻവീട്ടിൽ രാജി (25) കടുത്ത ലൈംഗിക വൈകൃതങ്ങൾക്കടിമ. സാമ്പത്തികമായി സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് കരളില്‍ കാന്‍സര്‍ ബാധിച്ച തിരുവനന്തപുരത്തുള്ള കുട്ടിയെ രാജി മലയാറ്റൂരിലെ തന്റെ വീട്ടില്‍ എത്തിച്ചത്.
കഴിഞ്ഞ 4 മാസമായി ഇവരുടെ വീട്ടിലായിരുന്നു കുട്ടി. നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കുടുങ്ങിയത്. കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ഡോക്ടറെ കണ്ട് കൗൺസലിങ് നടത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
ഒന്‍പതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കല്‍ എത്തിച്ചത്. ലിവര്‍ ട്രാന്സ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലന്. അതിനായി ആര്‍സിസിയില്‍ 13 ലക്ഷത്തോളം രൂപ ഒന്‍പതുകാരന്റെ ‘അമ്മ കെട്ടിവെച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിര്‍ദ്ധനയായ ‘അമ്മ കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്.
തിരുവനന്തപുരം സ്വദേശികള്‍ ആണ് ബാലന്റെ മാതാപിതാക്കള്‍. കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടി കൊച്ചി കാക്കനാട്ടേയ്ക്ക് മാറിയത്. ഇവിടെ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തകാലത്ത് വിവാഹിതയായ രാജിയാണ് ഭർത്താവ് ഒപ്പമുള്ളപ്പോൾത്തന്നെ ഒമ്പതുവയസുകാരനെ പീഡനത്തിനിരയാക്കിരുന്നത്.
മദ്യപിച്ച് വീട്ടിലെത്തുന്ന ഭർത്താവ് ഉറങ്ങുന്നസമയത്തായിരുന്നു ആദ്യമായി ഒമ്പതുവയസുകാരനെ വിവസ്ത്രനാക്കി പരീക്ഷണാടിസ്ഥാനത്തിൽ രാജി പീഡിപ്പിച്ചത്. പിന്നീട് ഭർത്താവു മദ്യപിച്ചെത്തി മയങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഇത് തുടരുകയായിരുന്നു. മദ്യപിച്ച ഭര്‍ത്താവ് ഉറക്കമായാല് നഗ്നയായശേഷം യുവതി ബാലനെ നഗ്നനാക്കി ദേഹത്ത് തടവാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് കുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തി. ആന്റി പറയുന്നത് മാത്രമേ താൻ ചെയ്തിരുന്നുള്ളുവെന്ന് ഡോക്ടറോട് കുട്ടി വെളിപ്പെടുത്തിയിരുന്നു.
ഒന്പത്കാരന് ലിവര്‍ കാന്‍സര്‍ ആണെന്ന് ഡോക്ടര്‍ക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാന്‍ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കല്‍ നിന്ന് നെയ്യാറ്റിന്‍കരയിലെ ഡോക്ടര്‍ വിശദവിവരങ്ങള്‍ തേടിയത്. ഡോക്ടര്‍ വിവരങ്ങള്‍ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ ‘അമ്മ തീരുമാനിക്കുകയായിരുന്നു.
പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷന് പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കള്‍ അവിടെ പരാതി നല്‍കിയത്. മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നതുമില്ല. . ഊരിപ്പോരാന്‍ പ്രയാസമായ പോക്സോ വകുപ്പാണ് കാലടി പൊലീസ് യുവതിക്ക് മേല്‍ ചുമത്തിയത്.
Leave a Reply