ചെന്നൈ: ഡിഎംകെ എന്ന പ്രാദേശിക ദ്രാവിഡ രാഷ്ട്രീയ പാർട്ടിയെ അരനൂറ്റാണ്ടു നയിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയാക്കി മാറ്റിയ നായകനായിരുന്നു എം. കരുണാനിധി. അണ്ണാ ഡിഎംകെയുടെ വെല്ലുവിളികളെ ചെറുപുഞ്ചരിയോടെ നേരിട്ട തമിഴ് ജനതയുടെ കലൈഞ്ജർ അഞ്ച് തവണയാണ് മുഖ്യമന്ത്രിയായത്. റിക്കാർഡ് ഭൂരിപക്ഷങ്ങൾ നേടിയാരുന്നു അദ്ദേഹത്തിന്റെ വിജയങ്ങൾ.
1969 ജൂലൈ 27നാണ് ഡിഎംകെ അധ്യക്ഷനായി കരുണാനിധി ചുമതലയേൽക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് ഇത്രയധികം കാലം ഒരാൾ അധ്യക്ഷനായിരിക്കുകയെന്ന അപൂർവനേട്ടവും കരുണാനിധി സ്വന്തമാക്കിയിരുന്നു. 1969ൽ ഡിഎംകെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു. പിന്നീട് പെരിയാറുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പാർട്ടിയിൽ പ്രവർത്തിച്ചു.
പിന്നീട് ഡിഎംകെ എന്ന ദ്രാവിഡ പാർട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനാവണ് അദ്ദേഹം പ്രയത്നിച്ചത്. തമിഴ്നാടിന്റെ സ്പന്ദനമായി പാർട്ടിയെ വളർത്തിയ കലൈഞ്ജർ കേന്ദ്രഭരണത്തിൽ നിർണായക സ്വാധീനം വഹിക്കുകയും ചെയ്യുന്ന തരത്തിലേക്ക് വളർത്തുകയും ചെയ്തു.
Leave a Reply