ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം കപിൽദേവ് ആശുപത്രി വിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായിരുന്നു.സുഹൃത്തും മുൻ ഇന്ത്യൻ താരവുമായ ചേതൻശർമയാണ് ഡിസ്ചാർഡ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തന്നെ ചികിത്സിച്ച കാര്‍ഡിയോളജി വിഭാഗം ഡയറക്ടര്‍ ഡോ. അതുല്‍ മാത്തൂറിന്‍റെ കൂടെ കപിൽ നിൽക്കുന്ന ചിത്രവും ചേതൻ ശർമ ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രിയാണ് കപില്‍ ദേവിനെ ഓഖ്‌ല ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ രാത്രി വൈകി ആൻജിയോപ്ലാസ്റ്റി നടത്തി. നില മെച്ചപ്പെട്ടതോടെ കപിൽ ദേവ് വൈകാതെ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്.
അസുഖം വേഗം ഭേദമാകട്ടെയെന്ന പ്രാർഥനയുമായി കായികലോകമൊന്നാകെ രംഗത്തെത്തിയിരുന്നു. സച്ചിൻ, ലക്ഷ്മൺ, വിരാട് കോലി, യുവരാജ് സിങ്, സൈന നെഹ്‌വാൾ തുടങ്ങിയവരെല്ലാം സൗഖ്യമാശംസിച്ചു.
1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ച കപില്‍ദേവ് ലോകം കണ്ട ഏക്കാലത്തെയും മികച്ച ആള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്.
Leave a Reply