ഭര്‍ത്താവിനെയും രണ്ട്‌ മക്കളില്‍ ഒരാളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും ഒമാൻ പൊലീസ്‌ പിടികൂടി കേരളത്തിലേക്ക്‌ തിരിച്ചയച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തങ്ങളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ മാതാവ്‌ തിരിച്ചെത്തിയതറിഞ്ഞ്‌ കരിപ്പൂര്‍ വിമാനതാവളത്തില്‍ എത്തിയ മകന്‍ മാതാവിനെ കെട്ടിപ്പിടിച്ചു കരഞ്ഞത്‌ നാടകീയ രംഗങ്ങള്‍ സൃഷ്​ടിച്ചു.കോഴിക്കോട്‌‌ വിമാനത്താവളത്തിലെത്തിയ ഇരുവരെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തുതലശ്ശേരിക്ക്‌ സമീപത്തെ പൊലീസ്‌ സ്‌റ്റേഷനതിര്‍ത്തിയിലാണ്‌ സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിനാണ്‌ യുവതി നാല്‌ വയസ്സുകാരനായ മകനെയുമെടുത്ത്‌ കാമുകനോടൊപ്പം സ്ഥലംവിട്ടത്‌. വിവരമറിഞ്ഞ ഭര്‍ത്താവ്‌ നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ്‌ യുവതിയും കാമുകനും ഒമാനിലേക്ക്‌ യാത്രതിരിച്ചതായി ഭര്‍ത്താവിന്‌ വിവരം ലഭിച്ചത്‌.