വാക്സിനേഷൻ വീഡിയോ വ്യാജം; വൈറലായ വാക്സിനേഷൻ വീഡിയോയിൽ വിശദീകരണവുമായി കർണാടക ആരോഗ്യ മന്ത്രി

വാക്സിനേഷൻ വീഡിയോ വ്യാജം; വൈറലായ വാക്സിനേഷൻ വീഡിയോയിൽ വിശദീകരണവുമായി കർണാടക ആരോഗ്യ മന്ത്രി
January 25 09:22 2021 Print This Article

വൈറലായ വാക്സിനേഷൻ വീഡിയോയിൽ വിശദീകരണവുമായി കർണാടക ആരോഗ്യ മന്ത്രി. ”ആരോഗ്യപ്രവർത്തകർ ആദ്യമേ വാക്സിൻ എടുത്തിരുന്നു. ഫൊട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരമാണ് വീണ്ടും വാക്സിൻ എടുക്കുന്നതായി പോസ് ചെയ്തത്. ഇത് വിവാദമാക്കേണ്ടതില്ല,” ആരോഗ്യമന്ത്രി ഡോ.സുധാകർ പറഞ്ഞു.

തുംകൂറിൽ നടന്ന വാക്സിൻ വിതരണത്തിൽ രണ്ടു ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിക്കുന്നതായി അഭിനയിക്കുന്ന വീഡിയോ വൈറലായിരുന്നു. 43 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. ബിജെപി സർക്കാരിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ അംഗങ്ങളും വീഡിയോ ഷെയർ ചെയ്തിരുന്നു.

വീഡിയോ വൈറലായതോടെ വാക്സിനേഷൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരായ ഡോ.എം.രജനിയും തുംകൂർ ജില്ലാ ആരോഗ്യ ഓഫീസറായ നാഗേന്ദ്രപ്പയും വിശദീകരണവുമായി രംഗത്തെത്തി. ”പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഞാൻ ജനുവരി 16 ന് വാക്സിൻ സ്വീകരിച്ചു. ചില ഫൊട്ടോഗ്രാഫർമാരുടെ അഭ്യർഥനപ്രകാരമാണ് വീണ്ടും വാക്സിൻ എടുക്കുന്നതായി പോസ് ചെയ്തത്. ആളുകൾ ഇത്തരത്തിൽ അപവാദങ്ങൾ പ്രചരിപ്പിക്കരുത്,” ഡോ.രജനി പറഞ്ഞു.

മീഡിയക്കാർ വളരെ തിടുക്കത്തിലായിരുന്നു. ഞങ്ങൾ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ അവർക്ക് പകർത്താനായില്ല. അവരുടെ ആവശ്യപ്രകാരമാണ് വീണ്ടും പോസ് ചെയ്തത്. അത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടുവെന്ന് നാഗേന്ദ്രപ്പ പറഞ്ഞു.

  Categories:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles