ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അയര്‍ലണ്ടിലെ ചെറിവുഡ്, ക്യാബിന്റീലിയില്‍ താമസിക്കുന്ന മോനിപ്പള്ളി സ്വദേശി അരുണിന്റേയും ( ബീക്കണ്‍ ഹോസ്പിറ്റല്‍ ,ഡബ്ലിന്‍ ) കോട്ടയം മണര്‍കാട് സ്വദേശിനി ശ്രീജിത അരുണിന്റേയും ( ഡണ്‍ലേരി ഗ്ലെനഗേരി ആള്‍ട്ടഡോര്‍ നഴ്സിങ് ഹോം ) മകന്‍ കാര്‍ത്തിക് ( 6 വയസ് ) നിര്യാതനായി.

മൃതദേഹം ക്രംലിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് ഡബ്ലിനില്‍ നടത്തപ്പെടും.

കുഞ്ഞു കാര്‍ത്തിക്കിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.