12വയസ്സുകാരിയായ മകളെ കാമുകന് പീഡിപ്പിക്കാന്‍ വിട്ടു കൊടുത്തത് സ്വന്തം അമ്മ .കരുനാഗപ്പള്ളിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പന്ത്രണ്ടുകാരിയുടെ മരണത്തിനു പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങള്‍ പോലിസ് അന്വേഷണത്തില്‍ ആണ് പുറത്തു വന്നത് .സംഭവത്തില്‍ കുട്ടിയുടെ അമ്മയും കാമുകനായ പൂജാരിയും പോലിസ് പിടിയിലായിട്ടുണ്ട് .
കരുനാഗപ്പള്ളി കുലശേഖരപുരത്ത് മാർച്ച് 28നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പതിവു സമയത്തിന് ശേഷവും കുട്ടി മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നെങ്കിലും പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. മരിച്ച പന്ത്രണ്ടുവയസുകാരി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി നല്കി. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടറുടെ മൊഴി.
അയൽവാസി കൂടിയായ പൂജാരിക്ക് സ്വന്തം മകളെ പീഡിപ്പിക്കാൻ അമ്മ സമ്മതം മൂളിയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രകൃതിവിരുദ്ധ പീഡനത്തിനുവരെ പൂജാരി കുട്ടിയെ ഇരയാക്കിയിരുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായി മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുനാഗപ്പള്ളിയിലെ കേസിന്റെ കാര്യത്തിൽ പൊലീസ് പ്രത്യേക ജാഗ്രത പുലർത്തുകയും ഊർജിത അന്വേഷണം നടത്തുകയും ചെയ്തിരുന്നു. പരിസരത്തെ നിരവധി പേർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയൽവാസിയെയും കസ്റ്റഡിയിൽ എടുത്തത്.