ബ്രിട്ടീഷ് രാജകുമാരിയും, കോംബ്രിഡ്ജ് പ്രഭ്വിയുമായ കെയ്റ്റ് മിഡില്‍ ടണ്ണിന്റെ ടോപ്പ് ലെസായ ഫോട്ടോ പ്രസിദ്ധീകരിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍ക്കും  മൂന്ന് പത്രപ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്.

കെയ്റ്റിന്റെയും ഭര്‍ത്താവായ വില്യമിന്റെയും സ്വകാര്യതയില്‍ കടന്നുകയറിയെന്നും ഇതുമൂലം രാജകുടുംബത്തിന് അപമാനമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കോടതി ചിത്രം പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ കടുത്ത പിഴയാണ് ശിക്ഷ ചുമത്തിയിരിക്കുന്നത്.
100,000 യൂറോയാണ് (118000 ഡോളര്‍) കോടതി പിഴ വിധിച്ചത്. മാഗസിന്‍ എഡിറ്ററും ഉടമയും 53,000 ഡോളര്‍ വ്യക്തിപരമായും പിഴ അടയ്ക്കണം.

2012ല്‍ ഇരുവരുടെയും വിവാഹശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ഫ്രഞ്ച് ഗോസിപ്പ് മാഗസിനും പ്രദേശിക പത്രവും ആണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനിടെ ഇരുവരും സണ്‍ബാത്ത് ചെയ്യുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഭര്‍ത്താവ് വില്ല്യമിനൊപ്പം ടോപ്പ് ലെസായി നില്‍ക്കുന്ന കെയ്റ്റിന്റെ ചിത്രം വന്‍ വിവാദം ഉയര്‍ത്തിയിരുന്നു.