കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാനായി ബന്ധുക്കള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യം നീണ്ടാല്‍ കാവ്യയുടെ ഗള്‍ഫിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് കാവ്യ താമസം മാറ്റേണ്ടി വരുമെന്നും അപമാനം സഹിച്ച് ആലുവയിലെ വീട്ടില്‍ തുടരാനാവില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ പോകുന്നത് സംശയം ജനിപ്പിക്കുമെന്ന് ഉപദേശിച്ച് അഭിഭാഷകര്‍ ബന്ധുക്കളെ മടക്കുകയാണ് ഉണ്ടായത്. ജാമ്യം വൈകുന്നതിനെച്ചൊല്ലി അസ്വസ്ഥത പ്രകടിപ്പിച്ച ബന്ധുക്കള്‍ പുതിയ അഭിഭാഷകനെ നിയമിക്കുന്നിടം വരെ കാര്യങ്ങളെത്തി. എന്നാല്‍ പുതിയ അഭിഭാഷകനും ദിലീപിന് ജാമ്യം നേടിക്കൊടുക്കാനായില്ല. ഇനിയും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നില്ലൊണ് സൂചന. ഇത്തരം കേസുകളില്‍ സുപ്രീകോടതിയുടെ നിലപാട് വളരെ കടുത്തതായിരിക്കുമെന്നും അതിനാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണെന്നുമാണ് ബന്ധുക്കള്‍ക്കു കിട്ടിയ നിയമോപദേശം. ഈ സാഹചര്യത്തിലാണ് കാവ്യയെ ഗള്‍ഫിലേയ്ക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുഹൃത്തും ഹൈക്കോടതി വിധി വന്നശേഷം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.