നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവന് പോലീസ് നോട്ടിസ് നൽകിയതായി റിപ്പോർട്ട്. കേസിൽ ആരോപണം നേരിടുന്ന ചലച്ചിത്രതാരം കാവ്യാമാധവൻ അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിന്റെ ഉള്ളടക്കം എന്നും അറിയുന്നു.

കേസിൽ ആദ്യം മുതൽ പറഞ്ഞു കേട്ട ‘മാഡം’ കാവ്യ മാധവൻ തന്നെയാണെന്ന് നിരവധി ഊഹങ്ങൾ ഇതിനു മുൻപും പുറത്തു വന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ‘മാഡം’ എന്നത് കാവ്യ മാധവൻ തന്നെയെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയത്. എന്നാൽ പൾസറിന്റെ വെളിപ്പെടുത്തൽ കൊണ്ട് മാത്രമല്ല കാവ്യയെ സംശയപട്ടികയിൽ പെടുത്തിയതെന്നാണ് പോലീസ്സിന്റെ നിലപാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്ന ദിവസം തന്നെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും നിർദേശം ഉണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് ചീഫ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് അനുമതിയും നൽകിയിട്ടുണ്ട്.