നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
ജനപ്രിയ നായകന്റെ ഇത്തവണത്തെ ഓണം ജയിലിനുള്ളിൽ തന്നെ ആകുവാനാണ് സാധ്യത.കാരണം അന്വേഷണത്തെ സഹായിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയിൽ നിന്നും ഉണ്ടാകുമെന്നും ദിലീപിന് ജാമ്യം കിട്ടില്ലെന്നാണ് പ്രോസിക്യൂഷൻ വിലിയുരത്തൽ. ദിലീപിന് അനുകൂലമായ ജനവികാരം ഏറിവരുന്നതായാണു പൊലീസിന്റെ റിപ്പോർട്ട്.ഈ സാഹചര്യത്തിൽ വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നു ഡി.ജി.പി. ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ബുധനാഴ്ചയാണു വാദം പൂർത്തിയായത്. നടിയും ദിലീപിന്റെ രണ്ടാം ഭാര്യയുമായ കാവ്യാ മാധവനെതിരേയും ചില പരാമർശങ്ങൾ പ്രോസിക്യൂഷൻ നടത്തി. കോടതിയിൽ കൊടുത്ത മൂന്ന് കവറിൽ കാവ്യയുടെ ലക്ഷ്യയുമായി ബന്ധപ്പെട്ട തെളിവുണ്ടെന്നാണ് സൂചന.ഇത് കോടതി എങ്ങനെ കണക്കിലെടുക്കുമെന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും.
നേരത്തെ ദിലീപിന്റെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് സുനിൽ തോമസ് ചില നിർണ്ണായക പരാമർശങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിലെ ഇടപെടൽ ഇപ്പോഴും ഉണ്ടാകുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്.കേസിൽ അപ്പുണ്ണിയെയും കാവ്യയെയും ബന്ധപ്പെടുത്താൻ സഹായിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്.അപ്പുണ്ണിയെ പൊലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.. അതേ സമയം അപ്പുണ്ണി മാപ്പു സാക്ഷിയാകുമോ എന്ന് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. കാരണം നാദിര്ഷയും അപ്പുണ്ണിയും മാപ്പു സാക്ഷിയായാൽ കേസിനു ബലം കൂടും.ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് ശക്തമായ വാദങ്ങളായിരുന്നു. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ വാദങ്ങൾ ഖണ്ഢിച്ചായിരുന്നു പ്രതിഭാഗത്തിന്റെ ഓരോദിവസത്തേയും വാദങ്ങൾ. അതേസമയം ദിലീപിനെതിരെ കൂടുതൽ തെളിവുകളും ചോദ്യങ്ങളുമുയർത്തിയാണ് ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തത്. അതേ സമയം 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ കോടതി ദിലീപിന് ജാമ്യം അനുവദിക്കും.കാവ്യയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാൽ ജനവികാരം ദിലീപിന് അനുകൂലമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. അതുകൊണ്ടാണ് കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്നാണ് സൂചന.പൾസർ സുനി പണം ആവശ്യപ്പെടുന്ന സന്ദേശം വെണ്ണലയിൽ ലക്ഷ്യയിലെത്തിക്കാൻ ശ്രമം നടന്നതിനെക്കുറിച്ചു മൊഴിയുണ്ടെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
കാവ്യാ മാധവന്റെയും കുടുംബത്തിന്റെയും യാത്രയ്ക്ക് അവരുടെ മുൻ ഡ്രൈവറായ മധു എന്നയാൾ സുനിയെ വിളിച്ച് ഏർപ്പാടാക്കിയതിന്റെ വിവരം ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യാ മാധവന്റെ നിലപാട് നിഷേധിക്കുന്നതാണ് ഈ മൊഴി.നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷനും പൊലീസും കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചില രേഖകൾ സീൽ ചെയ്ത കവറിൽ കോടതിയിൽ കഴിഞ്ഞ ബുധനാഴ്ച സമർപ്പിച്ചിരുന്നു. ഇവ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവെച്ചത്.
ദിലീപിന്റെയും പൾസർ സുനിയുടേയും ഫോണുകൾ എങ്ങനെ സ്ഥിരമായി ഒരു ടവറിന്റെ പരിധിയിൽ വരുന്നെന്ന ചോദ്യത്തോടെയായിരുന്നു പ്രോസിക്യൂഷന്റെ വാദം തുടങ്ങിയത്. കാവ്യാമാധവനും കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്ന് സുനിൽകുമാറിന്റെ മൊഴിയും ഉണ്ട്. ദിലീപ് പറഞ്ഞതനുസരിച്ച് കാവ്യാമാധവൻ 25000 രൂപ കൊടുത്തിട്ടുണ്ട്. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോടാണ് പൾസർ സുനി ആദ്യം ദിലീപിന്റെ പങ്ക് വെളിപ്പെടുത്തിയത്. ദിലീപ് കിങ്ങ് ലയറാണെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. പൾസർ സുനിയുടെ മൊഴികൾ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Leave a Reply