മലയാളികളുടെ പ്രിയ നായികയായ കാവ്യാമാധവൻ ദീലീപുമായുള്ള വിവാഹശേഷം വീണ്ടും ചലചിത്രലോകത്തേക്ക് എത്തുന്നു .എന്നാൽ താരം നായികയായല്ല ഇത്തവണ എത്തുന്നത് പിന്നണിഗായികയായാണ് .ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്.അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം ‘മാറ്റിനി’യില്‍ കാവ്യ ഇതിനുമുന്‍പ് പാടിയിരുന്നു.പി.പി.അബ്ദുള്‍ റസാഖ് എന്ന കഥാകൃത്തിൻറെ ആദ്യ കഥയാണ് ഹദിയ എന്ന പേരില്‍ തന്നെ സിനിമയാകുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.