പ്രേംനസീര്‍- ഷീല ജോഡി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചതു കാവ്യയും ദിലീപുമാണ്. മലയാളത്തിലെ എല്ല സൂപ്പര്‍ നായകന്മാരുടെയും നായികയായി കാവ്യ എത്തി. കാവ്യ ആദ്യം നായികയായതും ദിലീപിനൊപ്പമാണ്.
പൃഥ്വീരാജ് ഏറ്റവും കൂടുതല്‍ തവണ നായകനായതു കാവ്യക്കൊപ്പമാണ്. നടി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി അഭിനയിച്ചുണ്ട്. എന്നാല്‍ ആറോളം സിനിമകളില്‍ ഒരുമിച്ചെങ്കിലും നടന്‍ ജയറാമിന്റെ നായികയായി കാവ്യ ഇതുവരെ സ്‌ക്രിനില്‍ എത്തിട്ടില്ല. കാവ്യ ഇതു വരെ നായികയാകാത്ത മലയാള സിനിമയിലെ പ്രമുഖ നടനും ജയറാമാണ്. എന്ത് കൊണ്ടോ ആ താരജോടികളുടെ ഒരു സിനിമ മലയാള സിനിമയില്‍ ഇറങ്ങിയതുമില്ല.
Leave a Reply