നടന്‍ ദിലീപിന്റെയടുത്ത് നിന്ന് എന്തൊക്കെ തെളിവ് കിട്ടിയിട്ടുണ്ടോ അതൊക്കെ കാവ്യയില്‍ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ടാവുമെന്ന് തിയേറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍. ദിലീപ് സിനിമയില്‍ വന്ന അന്നു മുതല്‍ തനിക്കറിയാം. അറസ്റ്റിന്റെ തലേ ദിവസം വരെ സംസാരിച്ചിട്ടുണ്ട്. സിനിമയില്‍ വന്നതു മുതല്‍ കാവ്യയുടേയും മഞ്ജുവാര്യയുടെയും ബന്ധങ്ങള്‍ അറിയാവുന്ന വ്യക്തിയാണ് താനെന്നും ലിബര്‍ട്ടി ബഷീര്‍.

മഞ്ജുവും കാവ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. ചേച്ചീ ചേച്ചീ എന്നു കാവ്യ വിളിച്ചിരുന്ന മഞ്ജു വാര്യരുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതു മുതലാണ് ഇവരുടെ സൗഹൃദം നഷ്ടപ്പെടുന്നത്. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാവ്യ നിരപരാധിയാണെന്ന സര്‍ട്ടിഫിക്കറ്റൊന്നും താന്‍ കൊടുക്കില്ല. ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത കാവ്യക്ക് എന്തു സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. വ്യക്തിപരമായ ബന്ധങ്ങളുടെ തകര്‍ച്ചയാണ് നടിയെ ആക്രമിക്കപ്പെട്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.