നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവന്‍ ജയിലിലെത്തി. ദിലീപിന്റെ മകള്‍ മീനാക്ഷിയും കാവ്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ആലുവ സബ് ജയിലിലെ കൂടികാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് മീനാക്ഷി അച്ഛനോട് സംസാരിച്ചതെന്നാണ് ലഭിക്കുന്ന വിവരം
സത്യം അധികം താമസിയാതെ പുറത്ത് വരുമെന്ന് ദിലീപ് മകളോട് പറഞ്ഞു.
നടനും സുഹൃത്തുമായ നാദിര്‍ഷയും ദിലീപിനെ കാണാന്‍ ഇന്ന് ജയിലെത്തിയിരുന്നു. പത്ത് മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആദ്യമായാണ് ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തുന്നത്.നാദിര്‍ഷ പോയ ശേഷമാണ് കാവ്യയും, അച്ഛനും, മീനാക്ഷിയും ജയിലില്‍ എത്തിയത്.
ഇതിനിടെ ദിലീപിന് അടുത്ത ബുധനാഴ്ച അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ രണ്ട് മണിക്കൂര്‍ സമയം കോടതി അനുവദിച്ചിരുന്നു.
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടി ദിലീപ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം.
രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷ.
കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു