നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്നാലെ ഭാര്യ കാവ്യയും കുടുങ്ങും. മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് ഒടുവിൽ വിനയായത്. ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ കാവ്യസുനിയുടെ കാറില്‍ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് കാവ്യയുടെ കള്ളത്തരങ്ങൾ പൊളിഞ്ഞത് . സുനി കാവ്യയുടെ ഡ്രൈവറായി മൂന്നുമാസത്തോളം ഉണ്ടായിരുന്നെന്ന സൂചനയും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക.

കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണസംഘത്തിനു നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുക. നേരത്തെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കാവ്യയുടെ അടുത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ അതുപറ്റില്ലെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കാവ്യയും പള്‍സറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതോടെ നടിയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇനി പൊലീസ് ക്ലബ്ബിലെത്താന്‍ നോട്ടീസ് നല്‍കും. അതിനോട് സഹകരിച്ചില്ലെങ്കില്‍ വീട്ടില്‍ പോയി കാവ്യയെ അറസ്റ്റ് ചെയ്യും. അതിന് ശേഷം കേസില്‍ പ്രതിയാക്കി ജയിലിലടക്കും. ഇതാണ് പൊലീസിന്റെ തീരുമാനം. ഭാര്യയെ രക്ഷിക്കാന്‍ എല്ലാകുറ്റവും ഏറ്റെടുക്കാന്‍ ദീലീപ് ശ്രമിക്കുമെന്നും സൂചനയുണ്ട്്.

നടി ആക്രമിക്കപ്പെട്ട ദിവസം ഗായിക റിമിയും കാവ്യയും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പൊലീസ് ആരായും. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ റിമി കാവ്യയെ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഈ ഫോണ്‍വിളിയെക്കുറിച്ചുള്ള റിമിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണറിയുന്നത്. കാവ്യയുടെ അറസ്റ്റിന് ശേഷം റിമിയേയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. റിമിയെ അറസ്റ്റ് ചെയ്യുന്നതും പൊലീസിന്റെ പദ്ധതിയിലുണ്ട്. കാവ്യയുടെ അമ്മ ശ്യാമളയേയും തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്യും.