കായംകുളി കൊച്ചുണ്ണി മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി റിലീസിനൊരുങ്ങുന്നു . നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലെത്തുന്നു. അതിസാഹസികമായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ആ അനുഭവങ്ങൾ പങ്കുവെക്കുകയാണ് റോഷൻ ആൻഡ്രൂസ്.

ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ചിത്രത്തിൽ ലൊക്കേഷൻ തന്നെയാണ് പ്രധാന ഹൈലൈറ്റ്. 1830 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കല്ല് വിരിച്ച വഴികൾ, കാളവണ്ടി, പക്ഷിമൃഗാദികൾ നിറഞ്ഞ അന്തരീക്ഷം ഇവയെല്ലാം ചിത്രത്തിന് വേണ്ടി സൃഷ്ടിച്ചെടുക്കുകയായിരുന്നു.

പാമ്പുകളും മുതലുകളും നിറഞ്ഞ ലൊക്കേഷനിൽ അതിസാഹസികമായായിരുന്നു ഷൂട്ടിങ്. ശ്രീലങ്കയിലെ അതിമനോഹരമായ ഒരു പ്രദേശം ലൊക്കേഷനായി തിരഞ്ഞെടുത്തു. അവിടുത്തെ കുളത്തിൽ നിവിൻ മുങ്ങാംകുഴിയിടുന്നതാണ് രംഗം. എന്നാൽ അവിടെയെത്തിയപ്പോഴാണ് അറി‍ഞ്ഞത്, മുന്നൂറോളം മുതലകളുള്ള കുളമാണതെന്ന്. മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഉച്ചത്തിൽ ശബ്ദങ്ങളുണ്ടാക്കി മുതലകളെ തുരത്താൻ ഒരു സംഘത്തെ അയച്ചു. പിന്നാലെ ഷൂട്ടിങ്ങും ആരംഭിച്ചു. അപ്പോഴും അഞ്ചാറ് മുതലകളെ കുളത്തിന് മുകളിൽ കാണാമായിരുന്നു. ഭാഗ്യംകൊണ്ട് അപകടമൊന്നും സംഭവിച്ചില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീലങ്കയിൽ മുതലകളായിരുന്നെങ്കിൽ മംഗളുരുവിലെ കടപ്പ വനത്തിൽ വിഷപ്പാമ്പുകളായിരുന്നു. സാങ്കേതികസംഘത്തിലാരാളെ പാമ്പു കടിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകിയതിനാൽ അപകടമൊന്നുമുണ്ടായില്ല.

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നിവിൻറെ കയ്യൊടിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ്ങിന് തയ്യാറായി നിവിനെത്തി. രണ്ടുദിവസങ്ങൾക്ക് ശേഷം ഒരു കാളവണ്ടി നിവിന്റെ മുകളിലേക്ക് മറിഞ്ഞുവീണു. അന്ന് തലനാരിഴക്കാണ് നിവിൻ രക്ഷപ്പെട്ടത്, റോഷൻ പറയുന്നു.