ജെറിൻ ഡാനിയേൽ

തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മറീന ബീച്ചിലെ ഒരു കാഴ്ചയാണ് ഇന്ന് പങ്കുവെക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നഗര ബീച്ചാണ് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള മറീന ബീച്ച്. ഇതിന്റെ നീളം ഏകദേശം 13 കിലോമീറ്ററാണ്.
ഓരോ ദിവസവും ഇവിടെ വന്നുപോകുന്നവരുടെ കണക്ക് നാല്‍പ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലാണ്. സൂര്യാസ്തമയത്തിനോടടുത്താണ് ഞങ്ങള്‍ ഇവിടെയത്തെിയത്.

അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന വെളുത്ത മണൽ തീരത്തോടുകൂടിയ മറീന ബീച്ചിന്റെ ദൃശ്യങ്ങൾ ആകർഷകമാണ്. ചൂടുള്ള വെയിലിൽ തിളങ്ങുന്ന കടൽവെള്ളത്തിന്റെ നീല നിറം അതിമനോഹരവും .

കടൽത്തീരത്ത് നിറയെ ആളുകൾ ഉണ്ടായിരുന്നു. കുറച്ചേറെ കുട്ടികളും . ചിലർ ക്രിക്കറ്റ് കളിക്കുന്ന തിരക്കിലായിരുന്നു, മറ്റു ചിലർ മണലിൽ കോട്ടകൾ പണിയുകയായിരുന്നു. സ്കൂളിൽ നിന്നും കടൽ കാണാൻ എത്തിയ ഒരു കൂട്ടം കുട്ടികളെയും കണ്ടു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടലിൽ ഉള്ളതിനേക്കാൾ കടല്, കടല് കാണുന്നവരുടെ ഉള്ളിലാണ്

ചിലർ ശാന്തമായി കടലിനെ നോക്കി നിന്നു, ചിലർ ആവേശത്തോടെ തിരകൾക്കൊപ്പം എടുത്തുചാടി, മറ്റുചിലർ കൈകൾ വശത്തേക്ക് നീട്ടി കാറ്റ് ആസ്വദിച്ചു.

യൂണിഫോമിലെ നിറവും , മണൽ തരികളുടെ തിളക്കവും, കടലിന്റെ നീലയും അസ്തമയസൂര്യന്റെ വർണങ്ങളും ചേർന്നപ്പോൾ സായാഹ്‌നകാഴ്ച പൂർണമായി

Ⓒ Jerin Daniel Photography