റെജി ജോര്‍ജ്

ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന റെഡ്ഡിച്ച് കെസിഎയുടെ ഓണാഘോഷ പരിപാടികള്‍ ഗംഭീരമായി. രാവിലെ 10.30ന് സമ്മാനദാന ചടങ്ങിലൂടെ ആരംഭിച്ച കാര്യപരിപാടികള്‍ വൈകുന്നേരം 7 മണിയോടെ അവസാനിച്ചു. കെസിഎ സ്പോര്‍ട്സ് ഡേയിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി ആദരിച്ചു. റെഡ്ഡിച്ച് മേയര്‍ ജെന്നി വീലര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കൗണ്‍സിലര്‍ ബില്‍ ഹാര്‍നെറ്റ് ആശംസാ പ്രസംഗം നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്പോര്‍ട്സ് ഡേയിലെ മത്സര വിജയികളെയും GCSE പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളേയും മേയര്‍ ആദരിച്ചു. മാവേലിയെ വരവേല്‍പ്പും തിരുവാതിരയും വള്ളംകളിയുമായി കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ ഓണാഘോഷങ്ങള്‍ 22 കൂട്ടം വിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പിക്കൊണ്ട് സ്വാദിഷ്ടവുമായി.