ബിർമിങ്ഹാം/റെഡിച്ച് : ദീർഘവീക്ഷണത്തോടും അര്‍പ്പണ മനോഭാവത്തോടും സാമൂഹ്യ പ്രതിബദ്ധതയോടും കൂടി സംഘടിപ്പിക്കുന്ന പരിപാടികൾ, അതിലൂടെ റെഡിച്ചിലെ പ്രവാസി മലയാളികൾക്ക് മാത്രമല്ല യുകെ മലയാളികൾക്ക് തന്നെ  അവരവരുടെ ജീവിത വഴികളിൽ പ്രത്യേകിച്ച് ജോലികളിൽ അറിവും വിജ്ഞാനവും പകർന്നു നൽകുന്ന പരിപാടികൾ, യുക്മ കലാമേള ആയാലും ബൈബിൾ കലോൽസവം ആയാലും അവർ ഒന്നായി പങ്കെടുത്ത്‌  ഒരുമയുണ്ടെങ്കിൽ ഒലക്കപ്പുറത്തും കിടക്കാം എന്ന ചൊല്ല് അന്വർഥമാക്കി, മാതൃക നൽകുന്ന മലയാളി സമൂഹം…  ഇതാണ് കേരള കൾച്ചറൽ അസോസിയേഷൻ റെഡിച്ച് വര്ഷങ്ങളായി റെഡിച്ചിലെ മലയാളി സമൂഹത്തിന് പകർന്ന് നൽകികൊണ്ടിരിക്കുന്നത്.

മലയാളി സമൂഹത്തിനു മാതൃകാപരവും  അംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനു ഉതകുന്ന രീതിയിലുള്ള വൈവിധ്യമാർന്ന പ്രവര്‍ത്തനങ്ങളിലൂടെ ബ്രിട്ടനിലെ മലയാളി സംഘടനകള്‍ക്കുതന്നെ പ്രചോദനമായ  കെ സി എ റെഡിച്ച്, ഞങ്ങൾ ഓണവും ക്രിസ്സ്മസ്സും ആഘോഷിക്കാൻ മാത്രമുള്ള അസോസിയേഷൻ അല്ല എന്ന് തെളിയിച്ചുകൊണ്ട് ഈ വരുന്ന ശനിയാഴ്ച നഴ്‌സിംഗ് സെമിനാര്‍ സംഘടിപ്പിക്കുന്നു.  യുകെ മലയാളികൾ കൂടുതലും നേഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കി, സ്വന്തമായി ഒരു നേഴ്‌സിങ് ഫോറം ഉള്ള വിരലിൽ എണ്ണാവുന്ന യുകെ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ കെ സി എ റെഡിച്ച് നേഴ്‌സിങ് സെമിനാറുമായി മുന്നോട്ടുപോകുന്നത്.

ഈ വരുന്ന ശനിയാഴ്ച (11/11/2017) ഈസ്‌മോര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ഈ പരിപാടി കെ സി എ  പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉത്ഘാടനം നിര്‍വഹിക്കുന്നു. പരിപാടികളുടെ സുഗമമായ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് അസോസിയേഷൻ സെക്രട്ടറി റെജി ജോർജ്, ട്രെഷറർ അഭിലാഷ് സേവ്യർ എന്നിവർ അടങ്ങിയ ടീം മുൻനിരയിൽ നിൽക്കുന്നു.  റീവാലിഡേഷന്‍, കരിയർ പ്രോഗ്രഷന്‍, ഇന്റര്‍വ്യൂ ടെക്‌നിക്, കംപ്ലയിന്റ് മാനേജ്‌മെന്റ്, ബ്രേക്കിംഗ് ബാഡ് ന്യൂസ്, സേഫ് ഗാര്‍ഡിങ്, ഡ്യൂട്ടി ഓഫ് ക്യാന്‍ഡോര്‍ എന്നീ വിഷയങ്ങളിൽ ഉള്ള പ്രസൻറ്റേഷൻ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ ഉണ്ടായിരിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിഞ്ചു ജേക്കബ്, മേഴ്‌സി ജോണ്‍സന്‍, ഷൈബി ബിജിമോന്‍ എന്നുവരുടെ നേതൃത്വത്തില്‍ നടക്കുന്നു. നഴ്‌സിംഗ് രംഗത്ത് തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച ഇവര്‍ മൂവരും കെ സി എ അംഗങ്ങള്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. റെഡിച്ച് നാഷണൽ ഹെൽത്ത് സെർവീസിലെ പ്രമുഖ ഡോക്ടര്‍ സിദ്ദിഖി മുഖ്യതിഥി ആയി എത്തുന്നു.

തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ മലയാളം മിഷന്‍, മലയാളം ക്ലാസ്സ് എന്നിവയെപ്പറ്റി സംസാരിക്കുവാന്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ ഉണ്ടായിരിക്കും. ഇതുവരെ മലയാളം മിഷന്‍ പ്രോഗ്രാമിന് പേര് നല്‍കിയിട്ടുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. പ്രസ്‌തുത പരിപാടികളിലേക്ക് എല്ലാ മലയാളികളെയും സാദരം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമയം: 13.30pm.. 11/11/2017

Address… 103 Easemore road, B97 8EY

Malayalam mission  program time… 18.00pm