റെജി ജോര്‍ജ്

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന കെസിഎ റെഡ്ഡിച്ച് സ്പോര്‍ട്സ് ഡേ അവിസ്മരണീയമായി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകൃതമായ ഈ അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് തങ്ങളുടെ സ്‌പോര്‍ട്‌സ് സിന്തറ്റിക് ട്രാക്കില്‍ നടത്തുന്നത്. അംഗങ്ങളുടെ പൂര്‍ണ പിന്തുണയോടെ നടന്ന ഈ മത്സരങ്ങള്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ടോമി അഗസ്റ്റിന്‍, പീറ്റര്‍ ജോസഫ്, അഭിലാഷ് സേവ്യര്‍, ഷൈബി ബിജിമോന്‍ എന്നിവര്‍ സംഘാടന മികവ് കൊണ്ട് ഈ ദിവസം കുറ്റമറ്റതാക്കി. റെഡ്ഡിച്ച് ബോറോ കൗണ്‍സില്‍ ഈ സ്‌പോര്‍ട്‌സ് ഡേയ്ക്ക് ഗ്രാന്റ് നല്‍കി പിന്തുണച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ സമരമുഖത്തുള്ള നഴ്‌സുമാര്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് യോഗം കൂടുകയും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുവാനും കെസിഎ റെഡ്ഡിച്ച് തീരുമാനിച്ചു. പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഈ സംരംഭത്തിന് നേതൃത്വമേകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ ഉള്ള ഈ അസോസിയേഷന്‍ ഇക്കാര്യത്തിലും മാതൃകയായി.