സോബിച്ചൻ കോശി

മലയാളിയുടെ ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. മഹാബലി എന്ന വാക്കിനര്‍ത്ഥം ‘വലിയ ത്യാഗം’ ചെയ്തവന്‍.. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തിയ മഹാബലിയുടെ ഭരണകാലം. സ്നേഹിച്ച പ്രജകൾക്ക് എല്ലാം നൽകിയവൻ .. കൊടുത്ത വാക്കിന് വിലകൽപ്പിക്കുന്നവൻ…   മനുഷ്യരെല്ലാവരെയും ഒന്നുപോലെ കരുതിയവൻ .. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലാതിരുന്നഒരു കാലം…. എങ്ങും എല്ലാവര്‍ക്കും സമൃദ്ധി…. അതെ മലയാളിയെ  സംബന്ധിച്ചിടത്തോളം ഓണക്കാലം ഒരായിരം ഓർമ്മകൾ ഉണർത്തും കാലം.. അതെപ്രവാസി മലയാളികളുടെ ആഘോഷം ഓണം തന്നെ..

പ്രവാസജീവിതത്തിലെ എല്ലാതിരക്കുകളും മാറ്റിവച്ചു, സ്റ്റോക്ക് ഓൺ ട്രെന്റിലെ നൂറുകണക്കിന് മലയാളികളെ സാക്ഷിനിർത്തി കെ സി എ യുടെ ഓണാഘോഷം 2017, ഏഷ്യാനെറ്റ് ആനന്ദ് ടി വി യുകെ -യൂറോപ്പ് ചെയർമാൻ ശ്രീ ആർ ശ്രീകുമാർ ഉത്‌ഘാടനം ചെയ്‌തു. രാവിലെ 10 മണിക്ക് ആരംഭിച്ച കലാകായിക മത്സരങ്ങളിൽ നൂറുകണക്കിന് കുട്ടികളും മുതിർന്നവരും പങ്കെടുത്തു. മുതിർന്നവർക്കായി നടത്തിയ വടംവലി മത്സരം എല്ലാവരെയും ആവേശത്തിമിർപ്പിലാക്കി.  ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്ന വയ്പ്പിനെ അന്വർഥമാക്കി രുചികരമായ ഓണസദ്യ….

മൂന്ന് മണിക്ക് കെ സി എ പ്രസിഡണ്ട് സോബിച്ചൻ കോശിയുടെ അധ്യക്ഷതയിൽ സാംസ്ക്കാരിക സമ്മേളനം.. പ്രസ്‌തുത യോഗത്തിൽ കെ സി എ യുടെ സെക്രട്ടറി ബിന്ദു സുരേഷ്  എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാൻ ശ്രീകുമാർ ഔദ്യോഗികമായി സമ്മേളനം ഉത്ഘാടനം ചെയ്‌തു. നന്ദി സൂചകമായി നിറഞ്ഞ കരഘോഷത്തോടെ സദസ്സ്… തുടർന്ന് സൈജു മാത്യു, റൺസ് എബ്രഹാം എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചപ്പോൾ ഡിക് ജോസ് പ്രസ്‌തുത യോഗത്തിന് നന്ദിയർപ്പിച്ചത്തോടുകൂടി സംസ്ക്കാരികസമ്മേളനത്തിന് സമാപനം കുറിച്ചു.

ഓണത്തിന് മലയാള മണ്ണിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേല്‍പ്പേകി കൊണ്ടാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നതെങ്കിൽ  സ്റ്റോക്ക് മലയാളികളെ കാണുന്നതിനായി എത്തിയ മാവേലിമന്നനെ (സൈജു എം ജി ) വരവേറ്റത്  താലപ്പൊലിയേന്തിയ കുട്ടികൾക്കും മലയാളി മങ്കമാർക്കും ഒപ്പം. തുടന്ന് സ്കൂൾ ഓഫ് കെ സി എ യുടെ കലാകാരൻമ്മാർ അണിയിച്ചൊരുക്കിയ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്… മലയാളികളെ ഇരുത്തി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സ്‌കിറ്റുകൾ…. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി വള്ളം കളി, കോലുകളി, ൈകകൊട്ടിക്കളി,  തിരുവാതിര, നാടോടി നൃത്തങ്ങൾ, ഫ്യൂഷൻ ഡാൻസ് എന്നിവ സ്റ്റേജിൽ എത്തിയപ്പോൾ പ്രേക്ഷകർ ഹർഷാരവത്തോടെ ഏറ്റുവാങ്ങി.

[ot-video][/ot-video]

എല്ലാറ്റിനും ഉപരിയായി കെ സി എ നടത്തിവരുന്ന കരാട്ടെ സ്‌കൂളിലെ കുട്ടികളുടെ ഡെമോൺസ്‌ട്രേഷൻ പരിപാടിയിനങ്ങളിൽ വ്യത്യസ്തമായി. സ്റ്റോക്ക് മലയാളികളുടെ പ്രിയ ഗായകർ ശ്രുതിമധുരമായ ഗാനങ്ങളാൽ സദസ്സിന് വിരുന്നൊരുക്കി . നേരം വളരെ വൈകിയിട്ടും പങ്കെടുക്കാൻ വന്ന എല്ലാവരും പൂർണ്ണ ഉന്മേഷത്തോടെ എല്ലാ പരിപാടികളും ആസ്വദിച്ചു എന്നത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

രാജീവ് വാവ കോഓർഡിനേറ്റർ ആയ പരിപാടിയിൽ അവതാരകർ ആയി എത്തിയത് ജെയ്‌സൺ ബ്ലസൺ നോടൊപ്പം ചേർന്നത് നിഷ മെൽജോ ആയിരുന്നു..