സ്പോട്സ് ഡെസ്ക് മലയാളം യുകെ

ചിത്രങ്ങൾ രഞ്ജിത്ത് മാത്യു

കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി, 28 മത്സരങ്ങൾ ജൂലൈ 9 ശനിയാഴ്ച്ച യോർക്ഷയറിലെ കീത്തിലിയിൽ നടന്നു. കീത്തിലി റമ്മി വിഭാഗത്തിൽ റോഷൻ പെരിങ്ങാട്ട് ഗോവിന്ദൻകുട്ടി കിരീടം ചൂടിയപ്പോൾ സോജൻ മാത്യൂ രണ്ടാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ 28 മത്സര വിഭാഗത്തിൽ ടോം മാത്യൂ സോജൻ മാത്യൂ സഖ്യം ഒന്നാമതെത്തിയപ്പോൾ പൊന്നച്ചൻ തോമസ് ഷിബു മാത്യൂ സഖ്യം റണ്ണേഴ്സപ്പായി. വനിതാ വിഭാഗത്തിൽ റീനാ ജോസ് ജെസി ബേബി സഖ്യം വിജയിച്ചപ്പോൾ അഞ്ചു വർഗ്ഗീസ് മിനി ബേബി ടീം രണ്ടാമതെത്തി.

ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേർഡ് സെൻ്ററിൽ മത്സരങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. തുടർന്ന് റമ്മികളി മത്സരങ്ങൾക്ക് തുടക്കമായി. പുരുഷന്മാരുടെ റമ്മി കളി മത്സരത്തിൽ പതിനൊന്ന് ടീമുകളാണ് മാറ്റുരച്ചത്. അത്യധികം വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ റോഷൻ പെരിങ്ങാട്ട് ഗോവിന്ദൻകുട്ടി കപ്പിൽ മുത്തമിട്ടു.

വനിതകളുടെ 28 കളി മത്സരത്തിൽ റീനാ ജോസ് ജെസി ബേബി, അഞ്ചു വർഗ്ഗീസ് മിനി ബേബി ടീം നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. തുടക്കം മുതലേ ഇഞ്ചിഞ്ചായി പൊരുതിയ മത്സരത്തിനൊടുവിൽ റീനാ ജോസ് ജെസി ബേബി ടീം വിജയം കണ്ടു.

പുരുഷന്മാരുടെ 28 മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തു. ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ പൊന്നച്ചൻ തോമസ് ഷിബു മാത്യൂ, ടോം മാത്യൂ സോജൻ മാത്യൂ ടീം ഫൈനലിലെത്തി. തുടർന്നു നടന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ ടോം സോജൻ സഖ്യം വിജയികളായി. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് എല്ലാ ടീമും കാഴ്ചവെച്ചത്.

കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി 2022 മത്സരം കാണാൻ കീത്തിലി മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് അലക്സ് എബ്രാഹം, വൈസ് പ്രസിഡൻ്റ് റീനാ മാത്യൂ തുടങ്ങി നിരവധി പേർ മത്സരം നടന്ന ഗുഡ് ഷെപ്പേർഡ് ഹാളിൽ എത്തിച്ചേർന്നിരുന്നു.

ജോമേഷ് അഗസ്റ്റ്യൻ ദിദിൻ ചാർളി എന്നിവർ ടൂർണ്ണമെൻ്റ് റഫറിമാരായിരുന്നു. യുക്മ യോർക്ഷയർ ആൻഡ് ഹംബർ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ്റെ നേതൃത്തിൽ ജോമേഷ് അഗസ്റ്റ്യൻ, റെനിൽ ചാക്കോ, ദിദിൻ ചാർളി, സോജൻ മാത്യൂ, ബേബി കൊട്ടാരത്തിൽ, ടോം മാത്യൂ, ഷിബു മാത്യൂ, ഫെർണാണ്ടെസ് വർഗ്ഗീസ്, ഡോ. അഞ്ചു വർഗ്ഗീസ്, ജെസ്സി ബേബി, മിനി ബേബി, എന്നിവരടങ്ങുന്ന നീണ്ട സംഘാടക നിരയാണ് കീത്തിലി മലയാളീസ് സംഘടിപ്പിച്ച കീത്തിലി റമ്മി 2022 ന് നേതൃത്വം നൽകിയത്. മത്സര വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

സംഘാടന മികവുകൊണ്ട് നൂറ് ശതമാനം വിജയിച്ച ടൂർണ്ണമെൻ്റായിരുന്നു കീത്തിലി റമ്മി.
കോവിഡ് കാലത്ത് തളർന്ന കീത്തിലി മലയാളികളിൽ ഒരു പുത്തൻ ഉണർവ്വ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ടൂർണ്ണമെൻ്റുകൊണ്ടുദ്ദേശിക്കുന്നതെന്ന് സമാപന സമ്മേളനത്തിൽ സോജൻ മാത്യൂ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കീത്തിലി റമ്മി ഒരു വൻ വിജയമായിരുന്നു. യൂറോപ്പ് മലയാളികളെ ഉൾപ്പെടുത്തി വരും വർഷം വളരെ വിപുലമായ രീതിയിൽ കീത്തിലി റമ്മി ടൂർണ്ണമെൻ്റ് നടത്തുവാനാണ്
തീരുമാനിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

കീത്തിലി റമ്മിയുടെ സ്പോൺസേഴ്സ്..

പോപ്പുലർ പ്രൊട്ടക്ട് ഇൻഷുറൻസ്
റോബിൻ റെഫ്രിജനേഷൻ
മാഗോസ് ടെക് എവേ കീത്തിലി
അക്ഷയാ സൗത്ത് ഇന്ത്യൻ റെസ്റ്റോറൻ്റ്
ചാക്കോ ബിൽഡേഴ്സ് ലിമിറ്റഡ്.

Media Partner
മലയാളം യുകെ ന്യൂസ്
www.malayalamuk.com
സത്യങ്ങൾ വളച്ചൊടിക്കാതെ!

മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് : അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31