കേരളത്തിൽ ചരിത്രം കുറിച്ച് ഇടത് സർക്കാർ തുടർ ഭരണത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഇടത് തരം​ഗം അലയടിക്കുന്നു.

98 സീറ്റിൽ എൽ.ഡി.എ മുന്നേറുകയാണ്. യു.ഡി.എഫ് 42 സീറ്റിലേക്ക് ഒതുങ്ങി. അതേസമയം സിറ്റിം​ഗ് സീറ്റിൽ പോലും പിന്നിലായതോടെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് കേരളത്തിൽ എം.എൽ.എ ഉണ്ടാവില്ല.

പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നിലാണ്​.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭരണതുടച്ചയുണ്ടാകുമെന്ന് ഇടത് പക്ഷവും ഭരണമാറ്റം സംഭവിക്കുമെന്ന് യു.ഡി.എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.

പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ സര്‍വ്വേകളെ പൂര്‍ണ്ണമായും യു.ഡി.എഫ് തള്ളികളയുന്നു. ഫല പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ തുടങ്ങും. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാനാകും.