തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയെ എതിർക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 11 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. കേരളത്തിൽ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടികൾ നിറുത്തിവച്ചുവെന്നും സമാനരീതിയിൽ ഭേദഗതിയെ എതിർക്കുന്ന സംസ്ഥാനങ്ങളും പ്രവർത്തിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിക്കുന്ന ആശങ്കകളും നിയമത്തിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമത്തെ എതിർക്കുന്നവർ കേരളം ചെയ്തതുപോലെ നിയമസഭ ചേർന്ന് പ്രമേയം പാസാക്കണമെന്നും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മുന്നിട്ടിറങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡീഷ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് പിണറായി കത്തയച്ചിരിക്കുന്നത്.
Leave a Reply