കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കി യുഡിഎഫ്. ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല.ഈ അവസരത്തില്‍ ലാഭനഷ്ടമല്ല നോക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു.
ഇനി ചര്‍ച്ചയില്ലെന്നും ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി. കോട്ടയത്തെ യുഡിഎഫ് ധാരണ ജോസ് പക്ഷം ലംഘിച്ചതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് വിഭാഗത്തെ മുന്നണിയുടെ പുറത്തേക്ക് നയിച്ചത്.
പുറത്താക്കിയാലും പോകില്ലെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ഏത് യുഡിഎഫ് യോഗമാണ് ഈ തീരുമാനമെടുത്തതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു.തീരുമാനം ദുഖകരമെന്നായിരുന്നു മറ്റൊരു നേതാവായ റോഷി അഗസ്റ്റിന്റെ പ്രതികരണം.തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി.
Leave a Reply