കാലിഫോർണിയ: ട്രക്കിങ്ങിനിടെ സെൽഫിയെടുക്കുമ്പോൾ മലയാളി ദമ്പതികൾ അമേരിക്കയിലെ കാലിഫോർണിയയിൽ കൊക്കയിലേക്ക് വീണ് മരിച്ചു. ചൊവ്വാഴ്‌ചയാണ് ദുരന്തമുണ്ടായത്. കതിരൂർ ഡോ.എം.വി.വിശ്വനാഥൻ – ഡോ.സുഹാസിനി എന്നിവരുടെ മകൻ വിഷ്ണു(29) ഭാര്യയും കോട്ടയത്ത് രാമമൂർത്തി-ചിത്ര ദമ്പതികളുടെ മകളുമായ മീനാക്ഷി(29) എന്നിവരാണ് മരിച്ചത്.കതിരൂർ ശ്രേയസ് ആശുപത്രി ഉടമയാണ് ഡോ.എം.വി.വിശ്വനാഥൻ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് പുലർച്ചെയാണ് അമേരിക്കൻ കോൺസുലേറ്റിൽ നിന്ന് ഇരുവരുടെയും മരണവാർത്ത ബന്ധുക്കൾക്ക് ലഭിച്ചത്. ട്രക്കിങ്ങിനിടെ മലമുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണതാണെന്നാണ് വിവരം. എൻജിനീയറായ വിഷ്ണു കഴിഞ്ഞ ബുധനാഴ്‌ച ജോലിക്ക് എത്തിയിരുന്നില്ല. സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. മൃതദേഹങ്ങൾക്കരികിൽ നിന്ന് ഇരുവരുടെയും പാസ്‌പോർട്ട് പൊലീസിന് ലഭിച്ചു.ചെങ്ങന്നൂർ എൻജിനീയറിങ് കോളജിൽ സഹപാടികളായിരുന്ന വിഷ്ണുവും മീനാക്ഷിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.