സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 702 പേർക്ക്. 745 പേർക്ക് രോഗമുക്തി
ഇന്നത്തെ രോഗബാധ ജില്ല തിരിച്ച്
തിരുവനന്തപുരം – 161
കൊല്ലം – 22
ആലപ്പുഴ – 30
പത്തനംതിട്ട – 17
കോട്ടയം -59
ഇടുക്കി -70
എറണാകുളം – 15
തൃശൂർ – 40
പാലക്കാട് -41
മലപ്പുറം – 86
കണ്ണൂർ – 38
കോഴിക്കോട് – 68
വയനാട് – 17
കാസർഗോഡ് – 38
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തലസ്ഥാന നഗരം പൂര്‍ണമായും അടച്ചിടുന്നത് തുടരില്ലെന്ന് മേയര്‍ കെ. ശ്രീകുമാര്‍. ലോക്ഡൗണ്‍ അവസാനിച്ചാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്നും മേയര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് രോഗവ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നഗരത്തില്‍ നടപ്പിലാക്കിയിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ നാളെ അവസാനിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നു
ഏറ്റുമാനൂർ ഹൈ റിസ്ക് മേഖലയായി പ്രഖ്യാപിച്ചു
ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോയിസ് പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾ അടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത് . 50 പേരിൽ നടത്തിയ പരിശോധനയിലാണ് 33 പേർക്ക് രോഗം സ്ഥിരീകരിച്ചത് .
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നു.
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് നിറുത്തുന്നു. സംയുക്ത സമരസമിതിയുടെതാണ് പ്രഖ്യാപനം .സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ്് തീരുമാനം.
Leave a Reply