കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ–സീവോട്ടര്‍ സര്‍വേ. 82 സീറ്റുകളിൽ എല്‍ഡിഎഫ് വിജയിച്ചേക്കാം. യുഡിഎഫിന് 56 സീറ്റുകള്‍ ലഭിക്കാം. അതേസമയം, ബിജെപിയുടെ നേട്ടം ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു. എൽ‌ഡി‌എഫിന്റെ വോട്ട് വിഹിതം 2016ലെ 43.5 ശതമാനത്തിൽ നിന്ന് 2021 ൽ 42.9 ശതമാനമാകാം. യുഡിഎഫിന്റെ വോട്ട് വിഹിതം 2016 ൽ 38.8 ശതമാനത്തിൽ നിന്ന് 37.6 ആയി കുറയാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ പ്രകടനത്തിൽ 42.34 ശതമാനം ആളുകൾ വളരെയധികം സംതൃപ്തരാണ്. സംസ്ഥാനത്ത് 36.36 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിൽ വളരെയധികം സംതൃപ്തരാണ്. 39.66 ശതമാനം പേർ ഒരു പരിധിവരെ സംതൃപ്തരാണ്. സർവേയിൽ 55.84 ശതമാനം പേർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അനുകൂലിച്ചപ്പോൾ 31.95 ശതമാനം പേർ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ