ലോകം കണ്ട ഏറ്റവും വലിയ പ്രളയത്തെ കേരളീയര്‍ നേരിട്ട രീതി തന്നെ അതിശയിപ്പിക്കുന്നുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. മലയാളികളുടെ പരസ്പര സ്‌നേഹത്തെയും സഹോദര്യത്തെക്കുറിച്ചും താന്‍ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതേക്കുറിച്ചു നേരിട്ടറിയുവാന്‍ ഈ പ്രളയ കാലത്ത് തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന്‍ കോളേജ് അലുമിനി അസോസിയേഷന് യു.എ.ഇ യില്‍ നിന്നും സംഭാവനയായി കിട്ടിയ ദുരിതാശ്വാസ സാമഗ്രികള്‍ അടങ്ങിയ കണ്ടെയ്നര്‍ ലോറി കളക്ട്രേറ്റിലേക്ക് അയക്കുന്നത് ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ഈ ഒത്തൊരുമയും സ്‌നേഹവും എന്നെന്നും നിലനില്‍ക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.
കൊച്ചിന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ ചാപ്റ്റര്‍ ആയ എക്കോസും ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ യു.എ.ഇ ചാപ്റ്ററും ചേര്‍ന്ന് ആറു 40 ഫീറ്റ് കണ്ടെയ്നറുകള്‍ ആണ് കോളേജ് അലുമിനി അസോസിയേഷന്റെ പേരില്‍ അയച്ചു കിട്ടിയിട്ടുള്ളത്. ആവശ്യമെങ്കില്‍ ഇനിയും കണ്ടെയ്നറുകള്‍ അയക്കാന്‍ അവര്‍ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുള്ളതായി ചടങ്ങില്‍ പങ്കെടുത്ത ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഡോ. സോമന്‍ പറഞ്ഞു.
കസ്റ്റംസ് കമ്മീഷണര്‍ മൊയ്തീന്‍ നൈന, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ജനറല്‍ മാനേജര്‍ കുരുവിള സേവ്യര്‍, നാഷണല്‍ ട്രെഡ്‌സ് ഡയറക്ടര്‍ ജോര്‍ജ് സേവ്യര്‍, അലുംനി അസോസിയേഷന് സെക്രട്ടറി അനിത തോമാസ്, കമ്മറ്റി അംഗം ജനീഷ് പിള്ള എന്നിവര്‍ സംസാരിച്ചു.
Leave a Reply