സൗത്ത് ഫ്‌ളോറിഡ: ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ കാര്‍ തടാകത്തിലെക്കു മറിഞ്ഞതിനെ തുടര്‍ന്നു അപകടത്തില്‍ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തില്‍ മത്തായിയുടെ മകന്‍ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകന്‍ സ്റ്റീവ് (14) എന്നിവര്‍ ആണ് മരിച്ചത്. കോതമംഗലം എം എ കോളേജ് സൂവോളജി വിഭാഗം ഹെഡ് ആയിരുന്നു പരേതനായ ബോബിയുടെ പിതാവ് എം പി മത്തായി.

ഡാലസില്‍ ഐ.ടി. എഞ്ചിനിയറായ ബോബി മാത്യുവിനെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ എയര്‍പോര്‍ട്ടില്‍ വിടാന്‍ പോകുകയായിരുന്നു. ഇവര്‍ യാത്ര ചെയ്തിരുന്ന കാര്‍ റോഡില്‍ നിന്ന് 20 അടിയോളം തെന്നി തടാകത്തിലേക്ക് മറിഞ്ഞതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. ഫ്‌ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവര്‍ ബോബിയുടെ സഹോദരങ്ങള്‍ ആണ്. ബിർമിങ്ഹാമിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ മാത്യു ആണ് യുകെ മലയാളിയായ ടോം ജോസ് തടിയംപാടിന് ഈ വാര്‍ത്ത അയച്ചു കൊടുത്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.